കിഴക്കേ മിത്രക്കരി ഹോളിഫാമിലി ഇടവകയിൽ മെയ് 3, 4, 5 തീയതികളിലായി ഇടവക തിരുനാൾ നടത്തപ്പെടുന്നു. മെയ് 3 വെള്ളി വൈകുന്നേരം അഞ്ചുമണിക്ക് വികാരി ഫാദർ ജയിംസ് കൊക്കാവയലിൽ കൊടിയേറ്റി. മെയ് 4 ശനി രാവിലെ 7 മണിക്ക് കുട്ടികളുടെ ആദ്യകുർബാന സ്വീകരണം നടത്തപ്പെടുന്നു.

ചങ്ങനാശ്ശേരി അതിരൂപത ചാൻസിലർ റവ.ഡോ. ഐസക് ആലഞ്ചേരി മുഖ്യകാർമികനായിരിക്കും. ശനി വൈകുന്നേരം കുരിശടിയിലേക്ക് നടത്തപ്പെടുന്ന പ്രദക്ഷിണത്തിൽ റവ. ഡോ. അനീഷ് കിഴക്കേവീട് വചനസന്ദേശം നൽകും. മെയ് 5, ഞായർ 9.30 ന് നടത്തപ്പെടുന്ന തിരുനാൾ റാസയിൽ റവ. ഫാ. ജോർജ് കാട്ടൂർ എം സി ബി എസ് മുഖ്യകാർമികനായിരിക്കും.