നിരാശ നിറഞ്ഞ ഇന്നത്തെ ലോകത്തിൽ പ്രത്യാശയുടെയും സന്തോഷത്തിന്റെയും സന്ദേശമാണ് ഇന്നത്തെ വചന ഭാഗത്തിലൂടെ നമ്മുടെ വിചിന്തനത്തിനായി ഈശോ നൽകുന്നത്. നിത്യജീവനെക്കുറിച്ചുള്ള ശരിയായ അറിവില്ലായ്മയാണ് പലപ്പോഴും നിരാശയിലേക്കും ഈ ലോക സുഖങ്ങളിലേക്കും നമ്മെ നയിക്കുന്നത്. ഈശോ ഇന്ന് വ്യക്തമായി നമ്മോട് പറയുന്നു പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങൾ ഉണ്ടെന്നും നമുക്കുവേണ്ടി സ്ഥലമൊരുക്കി അവൻ കാത്തിരിക്കുകയാണ് എന്നും. നിത്യജീവനെക്കുറിച്ചുള്ള ശരിയായ അറിവ് നേടിയെടുത്ത് പ്രത്യാശയോടെ ജീവിക്കുവാനും സ്വർഗ്ഗരാജ്യത്തിൽ നമുക്കായി ഒരുക്കിയിരിക്കുന്ന വാസസ്ഥലം നേടിയെടുക്കുവാനും നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
“എന്റെ പിതാവിന്റെ ഭവനത്തില്‍ അനേകം വാസസ്ഥലങ്ങളുണ്ട്.”(യോഹ.14:2) May 3
