ങ്ങനാശ്ശേരി അതിരൂപതയുടെ 132-ാമത് അതിരൂപതാ ദിനാചരണം മെയ് 20-ാം തിയതി 10 മണി മുതല്‍ കുറ്റിച്ചല്‍ ലൂര്‍ദ്മാതാ എഞ്ചിനിയറിങ്ങ് കോളേജ് ക്യാമ്പസില്‍ വെച്ച് നടത്തുന്നു. പരിപാടിയുടെ ഉദ്ഘാടനം വിക്രം സാരാഭായ് സെപയ്‌സ് സെന്റര്‍ ഡയറക്ടര്‍ ഡോ. എസ്. സോമനാഥ് നിര്‍വഹിക്കും. അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപോലിത്ത അധ്യക്ഷത വഹിക്കും. ഡോ. ജെ. അലക്‌സാണ്ടര്‍ ഐഎഎസ് സമ്മേളനത്തിന് ആശംസകള്‍ അര്‍പ്പിച്ചു സംസാരിക്കും.

20-ാം തിയതി രാവിലെ 10. 30 തിന് ആരംഭിക്കുന്ന പരിപാടികള്‍ വൈകുന്നേരം 3.30 തോടെ അവസാനിക്കും. ചങ്ങനാശ്ശേരി രൂപത സ്ഥാപിതമായതിന്റെ 132-ാം വാര്‍ഷികം അതിരൂപതാദിനമായി ആചരിക്കുന്നു. അതിരൂപതയിലെ ഇടവകകളില്‍ നിന്നു തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ അന്നേ ദിവസം പരിപാടികളില്‍ പങ്കെടുക്കും.

അതിരൂപതാ ദിനത്തിന് മുന്നോടിയായി 18-ാം തിയതി ശനിയാഴ്ച്ച വിളംമ്പര ദിനം ആഘോഷിക്കുന്നു. കൂടാതെ അന്നേ ദിവസം തന്നെ ഛായചിത്ര പ്രകാശനവും നടത്തും.