ഈസ്റ്റർ ആചരണത്തിന് ഇടയിലുണ്ടായ നിഷ്ഠൂരമായ ഭീകരാക്രമണത്തിനുശേഷം സുരക്ഷാകാരണങ്ങളാൽ ശ്രീലങ്കയിലെ ദേവാലയങ്ങൾ അടച്ചിട്ടിരിക്കുകയാണ്. വിശുദ്ധ കുർബാന എങ്ങും നടത്തപ്പെടുന്നില്ല. എങ്കിലും മുൻ നിശ്ചയമനുസരിച്ച് ശ്രീലങ്കയിലെ ഒരു ഉൾഗ്രാമത്തിൽ തിരുപ്പട്ട ശുശ്രൂഷ നടത്തപ്പെട്ടു.
തന്നാമുന്നെ എന്ന ഗ്രാമത്തിലാണ് തിരുപ്പട്ട ശുശ്രൂഷയും വിശുദ്ധ കുർബാനയും നടത്തപ്പെട്ടത്. ഭീകരാക്രമണത്തിനു ശേഷം നടത്തപ്പെട്ട ആദ്യത്തെ പരസ്യമായ ദിവ്യബലി അർപ്പണം ആണ് ഇത്. നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.