ഉത്തർപ്രദേശിൽ കോണ്‍ഗ്രസും മഹാസഖ്യവും തമ്മിലുള്ള വാക്പോര് കനക്കുന്നു. ബിജെപിയുടെ വോട്ടുകൾ ചോർത്താൻ ദുർബല സ്ഥാനാർഥികളെയാണു നിർത്തിയതെന്ന എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ പരാമർശത്തിനെതിരേ എസ്പി നേതാവ് അഖിലേഷ് യാദവും ബിഎസ്പി അധ്യക്ഷ മായാവതിയും രംഗത്തെത്തിയിരുന്നു. ഇതിനോടു വീണ്ടും പ്രതികരിച്ചിരിക്കുകയാണ് പ്രിയങ്ക.
ബിജെപിയെ സഹായിക്കുന്നതിനേക്കാൾ ആത്മഹത്യ ചെയ്യുന്നതാണ് നല്ലത്- മഹാസഖ്യത്തെ കോണ്‍ഗ്രസ് ദുർബലപ്പെടുത്തുകയാണെന്ന ആരോപണത്തിനു മറുപടിയായി പ്രിയങ്ക പറഞ്ഞു.
ആ വിനാശകാരമായ തത്വശാസ്ശാസ്ത്രത്തോടു പൊരുത്തപ്പെടാൻ ജീവിതത്തിലൊരിക്കലും തനിക്കു കഴിയില്ല. ഉത്തർപ്രദേശിലെ എല്ലാ കോണ്‍ഗ്രസ് സ്ഥാനാർഥികളും ബിജെപിയുടെ വോട്ട് മാത്രമേ ചോർത്തുകയുള്ളൂ. തനിക്കത് വ്യക്തമാണെന്നും റായ്ബറേലിയിൽ മാധ്യമങ്ങളോടു സംസാരിക്കവെ പ്രിയങ്ക പറഞ്ഞു.