സാത്താൻ ഉണ്ട് എന്ന് വിശ്വാസം കാലഹരണപ്പെട്ടതാണ് എന്ന് പലരും ചിന്തിക്കുന്നു. എന്നാൽ സാത്താൻ ഒരു യാഥാർത്ഥ്യമാണ്. ഈശോയ്ക്ക് തന്നെ പിശാചിന്റെ പരീക്ഷണങ്ങളെ നേരിടേണ്ടിവന്ന അനുഭവമുണ്ട്. ഈശോയുടെ പരസ്യജീവിതത്തിന്റെ തുടക്കം മുതൽ ഉടനീളം പിശാചിന്റെ സാന്നിധ്യം അനുഭവപ്പെടുന്നുണ്ട്. അതിനാൽ നമ്മുടെ പ്രലോഭനങ്ങളുടെ സമയങ്ങളിൽ ഈശോ തന്നെ നമുക്കുവേണ്ടി ഈ പ്രലോഭനങ്ങളോട് പട വെട്ടിയിട്ടുണ്ട് എന്ന് നാം ഓർക്കണം.