തൊഴിലിടങ്ങളില്‍ സത്യവും നീതിയും പുലരണം-മാര്‍ ജോസഫ് പെരുന്തോട്ടം
തൊഴിലിടങ്ങളില്‍ സത്യവും നീതിയും പുലരണമെന്ന് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം. കാവുകാട്ടു ഹാളില്‍ നടന്ന കേരളാ ലേബര്‍ മൂവ്‌മെന്റ് (കെഎല്‍എം) ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗസമരങ്ങള്‍ മതസ്പര്‍ദ്ധയും മത്സരവും സൃഷ്ടുക്കുന്നു. മുതലാളിയും തൊഴിലാളിയും തമ്മിലുള്ള ശത്രുതയല്ല പരസ്പരബന്ധമാണ് പരിഷ്‌കൃതസമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വികാരി ജനറാള്‍ റവ. ഫാ. ജോസഫ് മുണ്ടകത്തില്‍ യോഗത്തിന് അധ്യക്ഷത വഹിച്ചു. കെഎല്‍എം ഡയറക്ടര്‍ റവ. ഫാ. ജോസ് പുത്തന്‍ചിറ ആമുഖ സന്ദേശം നല്‍കി.
യോഗത്തിന് മുന്നോടിയായി ഇന്നലെ വൈകുന്നേരം മൂന്നു മണിക്ക് ചങ്ങനാശ്ശേരി അരമനപ്പടിയില്‍ വെച്ച് ആരംഭിച്ച മെയ്ദിന റാലി മാര്‍ തോമസ് തറയില്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലിയിലും തുടര്‍ന്നു നടന്ന പൊതുയോഗത്തിലും നിരവധി കെഎല്‍എം അംഗങ്ങള്‍ പങ്കെടുത്തു. മെയ്ദിന സ്‌ന്ദേശ റാലിയോട് അനുബന്ധിച്ചു നടത്തിയ മത്സരങ്ങളില്‍ റാലിയില്‍ ഏറ്റവും നന്നായി പങ്കെടുത്ത യൂണിറ്റായി പാറമ്പുഴ യൂണിറ്റ് ഒന്നാ സമ്മാനവും ചാഞ്ഞോടി യൂണിറ്റ് രണ്ടാം സമ്മാനവും കരസ്തമാക്കി. ബെസ്റ്റ് എസ്എച്ച്ജി ക്കുള്ള സമ്മാനം താബോര്‍ ചാഞ്ഞോടിക്ക് ലഭിച്ചു. ഏറ്റവും നല്ല വനിതാ സംഗത്തിനുള്ള സമ്മാനം അമലാ കടുവാക്കുളം യൂണിറ്റിന് ലഭിച്ചു. വടംവലി മത്സരത്തില്‍ ഒന്നാം സമ്മാനം വെടിമുകുൾ യൂണിറ്റിന് ലഭിച്ചു. ഏറ്റവും കൂടുതല്‍ അംഗങ്ങളെ ചേര്‍ത്തതിനുള്ള സമ്മാനം പുളിംകുന്ന് സെന്റ് മേരീസ് ചര്‍ച്ചും സ്വന്തമാക്കി.
ദർശനം ന്യൂസ് വാട്ട്സാപ്പ് പത്രം ദിവസേന അതിരാവിലെ ലഭിക്കാൻ മൊബൈലിൽ നിന്നും ഈ ലിങ്കിൽ ക്ലിക് ചെയ്യുക Follow this link to join my WhatsApp group: https://chat.whatsapp.com/HTu9RnLnx20FkxQ9xGt6H3