ബംഗാൾ ഉൾക്കടലിൽ രൂപം കൊണ്ട ഫോനി ചുഴലിക്കാറ്റ് അതിതീവ്രമാകുമെന്ന കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനത്ത് ജാഗ്രതാ നിർദേശം തുടരുന്നു.
അടുത്ത 12 മണിക്കൂറിൽ തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്ന തെക്കുകിഴക്ക് ബംഗാൾ ഉൾക്കടലിലും, തെക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും അതിനോടു ചേർന്നുള്ള മധ്യ പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും, പുതുച്ചേരി, വടക്കൻ തമിഴ്നാട് തീരത്തും തെക്കൻ ആന്ധ്ര തീരത്തും പോകുന്നതിൽനിന്ന് മത്സ്യത്തൊഴിലാളികളെ വിലക്കി.
വെള്ളിയാഴ്ച വരെ മധ്യപടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും വടക്കൻ ആന്ധ്ര തീരത്തും മത്സ്യബന്ധനത്തിന് പോകരുത്. ശനിയാഴ്ച വരെ വടക്കുപടിഞ്ഞാറ് ബംഗാൾ ഉൾക്കടലിലും മധ്യ പടിഞ്ഞാറു ബംഗാൾ ഉൾക്കടലിലും ഒഡീഷ, പശ്ചിമ ബംഗാൾ തീരത്തും മത്സ്യബന്ധനത്തിന് പോകരുത്.
ആഴക്കടലിൽ മത്സ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവർ സുരക്ഷിതമായ തീരത്തേക്ക് എത്തിച്ചേരണമെന്നും നിർദേശമുണ്ട്.