പൊതുഇടങ്ങളില്‍ മുഖം മറിക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള ഇഎംഎസ് കോളേജിന്റെ തീരുമാനത്തിനെതിരെ മുസ്ലീം സംഘടനകള്‍ രംഗത്തെത്തി. ഇംഎംഎസിന്റെ കീഴിലുള്ള സ്ഥാപനങ്ങളില്‍ ആരും മുഖം മറിക്കുന്ന വസ്ത്രം ഉപയോഗിക്കരുത് എന്നായിരുന്നു നിര്‍ദ്ദേശം.
എന്നാല്‍ സ്ഥാപനത്തിന്റെ ഈ സമീപനം വിശ്വാസത്തിന് നേരെയുള്ള കടന്നു കയറ്റം ആണന്നും അതിനാല്‍ ഈ തീരുമാനം അംഗീകരിക്കാന്‍ സാധിക്കില്ലെന്നുമാണ് മുസ്ലീം സംഘടനകള്‍ പറയുന്നത്. അടുത്ത അധ്യാന വര്‍ഷം മുതല്‍ ഇഎംഎസിന്റെ കീഴിലുള്ള കോളേജുകളില്‍ മുഖം മറിക്കുന്ന വസ്ത്രങ്ങള്‍ നിരോധിച്ചു കൊണ്ടുള്ള സര്‍ക്കുലര്‍ ഇഎംഎസ് കോളേജിന്റെ പ്രസിഡന്റ് പികെ ഫഗല്‍ ഗഫൂര്‍ ആണ് കഴിഞ്ഞ ദിവസം പുറത്തു വിട്ടത്.