ദൈവം ഇന്ന് നമ്മെ നോക്കി വളരെ വേദനയോടെ പറയുന്നു നമ്മിൽ ദൈവസ്നേഹമില്ല എന്ന സത്യം. ഇന്നത്തെ സമൂഹത്തിൽ നാം ഒത്തിരിയേറെ പ്രാധാന്യം കൊടുക്കുന്നത് ഞാൻ എന്ന വ്യക്തിക്കും എന്റെ സ്വാർത്ഥ നേട്ടങ്ങൾക്കുമാണ്. ദൈവത്തിന്റെ സ്നേഹം തിരിച്ചറിയുവാൻ നമുക്ക് സാധിക്കുന്നില്ല. ദൈവത്തെക്കാൾ ഉപരിയായി സ്വന്തം ഇഷ്ടങ്ങൾക്കും താല്പര്യങ്ങൾക്കും നാം പ്രാധാന്യം കൊടുക്കുമ്പോൾ എനിക്കുവേണ്ടി എന്റെ പാപങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച നല്ല തമ്പുരാൻ എന്നെ നോക്കി വേദനയോടെ ഓർമിപ്പിക്കുന്ന ഒരു സത്യമുണ്ട് ‘ഈ കുരിശോളം ഞാൻ നിന്നെ സ്നേഹിക്കുന്നു’ എന്ന വലിയ സത്യം. എന്നെ പാപങ്ങളിൽ നിന്ന് മോചിപ്പിക്കുവാൻ വേണ്ടി കുരിശിൽ മരിച്ച നല്ല തമ്പുരാന്റെ മുഖത്തു നോക്കി നിറമിഴിയോടെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്ന് ആത്മാർത്ഥമായി പറയുവാനായിട്ട് നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം. 😍😍😍 ( 2019 Apr. 30 )
സ്നേഹത്തോടെ
ജിജോ അച്ചൻ
“എനിക്കു നിങ്ങളെ അറിയാം. നിങ്ങളില്‍ ദൈവസ്നേഹമില്ല.”(യോഹ.5:42) April 30
