പോസ്റ്റൽ വോട്ടുകളിൽ പോലീസ് അസോസിയേഷൻ ക്രമക്കേടിനു ശ്രമിക്കുന്നതിന്റെ തെളിവുകൾ പുറത്ത്. പോലീസുകാരുടെ പോസ്റ്റൽ ബാലറ്റുകൾ പോലീസിലെ ഇടത് അനുകൂലികൾ വാങ്ങി വ്യാപകമായി കള്ളവോട്ട് ചെയ്യുന്നെന്നാണ് ആരോപണം. ഇതിന്റെ ഓഡിയോ ക്ലിപ്പുകൾ പുറത്തുവന്നു.
തിരുവനന്തപുരത്തെ പോലീസുകാരുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ഒരു പോലീസുകാരനിട്ട ശബ്ദ സന്ദേശമാണ് പുറത്തുവന്നിരിക്കുന്നത്. “അസോസിയേഷന്റെ ആൾക്കാർ വിളിച്ചിട്ട് നമ്മുടെ എല്ലാവരുടെയും പോസ്റ്റൽ വോട്ടുകൾ കളക്ട് ചെയ്യാൻ പറഞ്ഞിട്ടുണ്ട്. താത്പര്യമുള്ളവർക്ക് തരാം. എനിക്കാ ലിസ്റ്റ് കൊടുക്കാനാണ്’ എന്നാണ് ശബ്ദസന്ദേശത്തിൽ പറയുന്നത്. “നാളെയും മറ്റന്നാളുമായി പോസ്റ്റൽ വോട്ട് ഏൽപ്പിക്കണം’ എന്നും സന്ദേശത്തിൽ പറയുന്നു.