ഭീകരര്‍ ശ്രീലങ്കക്കു പിന്നാലെ കൊച്ചിയേയും ലക്ഷ്യം വെക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ അതീവ ജാഗ്രത പാലിക്കണം എന്ന് പൊലീസ് അറിയിച്ചു. ഫോര്‍ട്ട്‌കൊച്ചിയിലെ ഹൊംസ്‌റ്റേകളും ഹോട്ടലുകളും പ്രത്യേക ജാഗ്രത പാലിക്കണമെന്നും പൊലീസ്. ഇവിടങ്ങളില്‍ വന്നു മുറിയെടുക്കുന്നവരെ സമ്പന്ധിച്ചുള്ള വിവരങ്ങള്‍ എന്നും രാവിലെ ഒന്‍പതു മണിക്കു മുമ്പ് അടുത്തുള്ള പൊലീസ് സ്റ്റേഷനില്‍ അറിയിക്കണമെന്നും നിര്‍ദ്ദേശം നല്‍കി.