പുതുച്ചേരി ലെഫ്. ഗവർണർ കിരണ്‍ ബേദിക്കു തിരിച്ചടിയായി മദ്രാസ് ഹൈക്കോടതി വിധി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി സർക്കാരിന്റെ ദൈനംദിന കാര്യങ്ങളിൽ ഇടപെടാൻ ലെഫ്. ഗവർണർക്ക് അധികാരമില്ലെന്നു കോടതി വിധിച്ചു. കോണ്‍ഗ്രസ് എംഎൽഎ ലക്ഷ്മിനാരായണ് നൽകിയ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ വിധി.
സർക്കാരിന്റെ ദൈനംദിന പ്രവർത്തനങ്ങളുടെ റിപ്പോർട്ട് വാങ്ങാൻ കേന്ദ്രം ലെഫ്. ഗവർണർക്ക് നൽകിയ അനുമതി ഹൈകോടതി റദ്ദാക്കി. ഇതുമായി ബന്ധപ്പെട്ട ഫയലുകൾ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൗണ്‍സിൽ മന്ത്രിമാർ ഉണ്ടായിരിക്കെ ലെഫ്റ്റനന്റ് ഗവർണർ ദൈനംദിന ഭരണകാര്യങ്ങളിൽ ഇടപെടുന്നതിന് എതിരേയായിരുന്നു ലക്ഷ്മിനാരായണ് കോടതിയെ സമീപിച്ചത്.