ഷംഷാബാദ് രൂപതയിലെ ഗുജറാത്ത് മിഷനുവേണ്ടിയുള്ള വികാരി ജനറാളായി മോൺ. ജോസഫ് കൊല്ലംപറന്പിലിനെ ഷംഷാബാദ് രൂപതാധ്യക്ഷൻ മാർ റാഫേൽ തട്ടിൽ നിയമിച്ചു. 2019 ഏപ്രിൽ 22ന് ഈ നിയമനം പ്രാബല്യത്തിൽ വന്നു.
നീറന്താനം ഇടവകാംഗമായ മോൺ. ജോസഫ് കൊല്ലംപറന്പിൽ 18-12-1981 ൽ വൈദികപട്ടം സ്വീകരിച്ചു. പാലാ അൽഫോൻസാ കോളജ് ലക്ചറർ, അരുവിത്തുറ സെന്റ് ജോർജ് കോളജ് പ്രിൻസിപ്പൽ, പാലാ സെന്റ് തോമസ്, അൽഫോൻസാ, ബിഎഡ് എന്നീ കോളജുകളുടെ മാനേജർ, പ്രൊ-മാനേജർ, ചൂണ്ട ച്ചേരി എൻജിനിയറിംഗ് കോളജ് ചെയർമാൻ എന്നീ മേഖലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
2011 മുതൽ എട്ടു വർഷം പാലാ രൂപത വികാരി ജനറാളായിരുന്നു. ഷംഷാബാദ് രൂപതയിൽപ്പെട്ട ഗുജറാത്ത് സംസ്ഥാനത്തെ അഹമ്മദാബാദ്, കേഡ, മഹിസാഗർ, ആനന്ദ്, പഞ്ചമഹൽ, ദാഹൂദ്, ബറോഡ, ചോട്ടാ ഉദയ്പൂർ, ബാറുക്ക് എന്നീ ഡിസ്ട്രിക്ടുകൾ ഉൾപ്പെടുന്ന മിഷൻപ്രദേശം പാലാ രൂപത ഏ റ്റെടുത്തതിനെത്തുടർന്ന് അതിന്റെ കോ-ഓർഡിനേറ്ററായി പ്രവർത്തിച്ചു വരികയായിരുന്നു മോൺ. ജോസഫ് കൊല്ലംപറന്പിൽ.