മ്മാവൂസിലേക്കുപോയ ശിഷ്യന്മാർ തങ്ങളുടെ ജീവിതത്തിൽ ഏപ്രകാരം ദൈവത്തെ അനുഭവിച്ചറിഞ്ഞൂ എന്ന് ഇന്നത്തെ വചന ഭാഗത്തിലൂടെ ഈശോ നമുക്ക് പറഞ്ഞു തരുന്നു. ഈശോ കൂടെ നടന്നപ്പോൾ അവനെ മനസിലാക്കുവാനോ അറിയുവാനോ ശിഷ്യന്മാർക്കു സാധിച്ചില്ല എന്ന വസ്തുതയിൽ നിന്ന് നിർബന്ധിച്ച് തങ്ങളോടുകൂടെ താമസിപ്പിച്ച് ദൈവാനുഭവത്തിലേക്ക് കടന്നു വന്നവരാണ് എമ്മാവൂസിലേക്കുപോയ ശിഷ്യന്മാർ. ഈ ശിഷ്യന്മാരെ പോലെ ഒരു പക്ഷേ കൂടെ നടക്കുന്ന ദൈവത്തെ തിരിച്ചറിയാൻ നമുക്കും സാധിക്കാതെ പോകാറുണ്ട്, എന്നാൽ ഇവരെ പോലെ നിർബന്ധിച്ച് ദൈവത്തെ കൂടെ താമസിപ്പിച്ച് ദൈവാനുഭവത്തിലേക്ക് കടന്നു വരുവാൻ നാം ശ്രമിക്കാറില്ല. നമ്മുടെ നിർബന്ധത്തിന് കീഴടങ്ങുവാൻ മനസ്സുള്ള നല്ല തമ്പുരാനാണ് നമുക്കുള്ളത്. ദൈവത്തോട് നിർബന്ധം പിടിച്ച് നമ്മോടുകൂടെ താമസിപ്പിച്ച് ദൈവാനുഭവത്തിലേക്ക് കടന്നുവരുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ