സിപിഎമ്മിന്റെ സൈബര്‍ പോരാളി ‘ പോരാളി ഷാജി’ യെ കബറടക്കി ബിജെപി സൈബര്‍സംഘം. കോണ്‍ഗ്രസുകാര്‍ക്കും ഈ കൊലപാതകത്തില്‍ പങ്കുണ്ടെന്ന് സിപിഎം ആരോപിച്ചു. ഇലക്ഷന്‍ കാലത്ത് സിപിഎം ന്റെ ശബ്ദമായി മാറിയ പേജ് ആണ് പോരാളി ഷാജി.
തുടര്‍ച്ചെയായി ഫേസ്ബുക്കിൽ റിപ്പോര്‍ട്ട് ചെയ്തതോടെയാണ് പേജിന് പൂട്ടുവീണത്. എതിര്‍ പാര്‍ട്ടിക്കാര്‍ മുമ്പ് നടത്തിയ പ്രസംഗങ്ങളും പഴയ പത്രവാര്‍ത്തകളും അടങ്ങിയ തെളിവുകള്‍ നിരത്തി അവരെ അടപടലം കളിയാക്കുന്നത് പോരാളി ഷാജിയുടെ പ്രത്യേകതയായിരുന്നു. എന്നാല്‍ പേജിനെക്കുറിച്ചുള്ള തുടര്‍ച്ചയായുള്ള എതിര്‍ പാര്‍ട്ടിക്കാരുടെ എതിര്‍പ്പുകാരണം പേജിന് പൂട്ടു വീണു എന്നു പറഞ്ഞാല്‍ മതിയല്ലോ.
തെരഞ്ഞെടുപ്പ് കാലത്ത് സിപിഎമ്മിന് വേണ്ടി അഹോരാത്രം പണിയെടുത്ത പോരാളി ഷാജി ഇനി പ്രേഷകമനസുകളില്‍ മാത്രം ജീവിക്കും. എന്തായാലും ജന്മോദ്ദേശം നടന്നു എന്ന ചാരുദാര്‍ത്ഥ്യത്തില്‍ ഇനി ഷാജിക്ക് ഫേസ്ബുക്ക് കബറിടത്തില്‍ അന്ത്യവിശ്രമം കൊള്ളാം.