ആലപ്പുഴ: ചേർത്തലയിൽ പിഞ്ചുകുഞ്ഞ് മരിച്ചത് മൂക്കും വായും പൊത്തിപ്പിടിച്ചപ്പോഴാണെന്ന് അമ്മ ആതിരയുടെ മൊഴി. കുഞ്ഞു കരഞ്ഞപ്പോൾ പെട്ടെന്നുണ്ടായ ദേഷ്യത്തിൽ ചെയ്തതാണ്. കൊല്ലാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും അബദ്ധം പറ്റിയാതാണെന്നും ആതിര മൊഴി നൽകി. എന്നാൽ ഈ മൊഴി പോലീസ് പൂർണമായും വിശ്വാസത്തിലെടുത്തിട്ടില്ല. മരിച്ച കുട്ടിക്ക് രണ്ട് മാസം മാത്രം പ്രായമുണ്ടായിരുന്നപ്പോൾ മുതൽ ആതിര മർദിച്ചിരുന്നുവെന്ന് കുട്ടിയുടെ മുത്തശി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
ഒന്നേകാൽ വയസുമാത്രം പ്രായമുള്ള കുഞ്ഞിനെ ശ്വാസംമുട്ടിച്ചു കൊന്ന സംഭവത്തിൽ ആതിരയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ചോദ്യം ചെയ്യലിൽ യുവതി കുറ്റം സമ്മതിച്ചു.