കള്ളവോട്ട് ചെയ്യാനെത്തിയ സിപിഎം പ്രവർത്തകയെ യുഡിഎഫ് ബൂത്ത് ഏജന്റുമാർ കൈയോടെ പിടികൂടിയപ്പോൾ തലകറക്കം അഭിനയിച്ച് വീണ് തലപൊട്ടി. വോട്ടെടുപ്പ് ദിവസമായ ഏപ്രിൽ 23ന് കുറ്റ്യാട്ടൂരിലായിരുന്നു സംഭവം.
കുറ്റ്യാട്ടൂർ തണ്ടപ്പുറം എഎൽപി സ്കൂളിലെ 170-ാം നന്പർ ബൂത്തിലെ വോട്ടറാണ് 174-ാം നന്പർ ബൂത്തിലെ വേശാല ലോവർ പ്രൈമറി സ്കൂളിൽ കള്ളവോട്ട് ചെയ്യാനെത്തിയത്. ഇത് യുഡിഎഫ് ബൂത്ത് ഏജന്റുമാരുടെ ശ്രദ്ധയിൽപ്പെട്ടു.
ഇവർ ചോദ്യം ചെയ്തപ്പോൾ യുവതി വരാന്തയിൽ തലകറക്കം അഭിനയിച്ച് കുഴഞ്ഞുവീണു. വീഴ്ച അബദ്ധത്തിൽ സ്കൂൾ മുറ്റത്തേക്ക് ആയതിനാലാണ് തലപൊട്ടി ചോരയൊലിച്ചത്. ഉടൻ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതിയുടെ തലയിൽ ഏഴ് തുന്നലുണ്ട്.