ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ ക​ള്ള​വോ​ട്ട് ന​ട​ന്ന​തി​ന് തെ​ളി​വു​ക​ൾ പു​റ​ത്ത് വി​ട്ട് കോ​ൺ​ഗ്ര​സ്. കാ​സ​ർ​ഗോ​ഡ് മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട, ക​ണ്ണൂ​ർ ജി​ല്ല​യി​ലു​ള്ള പി​ലാ​ത്ത​റ, എ​ര​മം​കു​റ്റൂ​ർ എ​ന്നീ ബൂ​ത്തി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്ത് വ​ന്ന​ത്.

ആ​ളു​മാ​റി വോ​ട്ട് ചെ​യ്യു​ന്ന​തും ഒ​രാ​ൾ ര​ണ്ട് ത​വ​ണ വോ​ട്ട് ചെ​യ്യു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണാം. വ്യാ​ജ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ഉ​പ​യോ​ഗി​ച്ചെ​ന്നും ആ​രോ​പ​ണം ഉ​ണ്ട്.

ക​ള്ള​വോ​ട്ട് ചെ​യ്ത​വ​രി​ൽ പ​ഞ്ചാ​യ​ത്തം​ഗ​വും മു​ൻ പ​ഞ്ചാ​യ​ത്തം​ഗ​വും ഉ​ണ്ടെ​ന്നും ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്ന് വ്യ​ക്ത​മാ​യി. ക​ണ്ണൂ​ർ ചെ​റു​താ​ഴം പ​ഞ്ചാ​യ​ത്തം​ഗം സെ​ലീ​ന എം.​പി ക​ള്ള​വോ​ട്ട് ചെ​യ്തെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് ആ​രോ​പ​ണം.