ലോകത്തെ ഒത്തിരി സ്നേഹിക്കുകയും ലോകത്തിലേക്ക് മാത്രം ദൃഷ്ടി പതിപ്പിക്കുകയും ചെയ്യുന്ന നമ്മെ സംബന്ധിച്ച് ഈ വചനം ഒത്തിരിയേറെ ചിന്തിപ്പിക്കുന്നതാണ്. ഈ ലോകത്തിലേക്കുള്ള നോട്ടമാണ് ഇന്ന് പല പ്രശ്നങ്ങൾക്കും കാരണം. മറ്റുള്ളവരിലേക്ക് നാം നോക്കി നമ്മുടെ ജീവിതത്തിലെ ഭൗതീകമായ കുറവുകൾ കണ്ടെത്തി നാം എന്നും ദു:ഖത്തിൽ ജീവിക്കുന്നു. ഭൂമിയിൽ നിന്ന് എന്റെ കണ്ണുകൾ എപ്പോൾ സ്വർഗ്ഗത്തിലേക്ക് ഉയരുന്നുവോ അപ്പോൾ മാത്രമെ എന്റെ ജിവിതം അനുഗ്രഹിക്കപ്പെടുകയും സന്തോഷ പ്രദമാവുകയും ചെയ്യൂ. സ്വർഗ്ഗത്തിലേക്ക് എന്റെ കണ്ണുകൾ ഉയരണമെങ്കിൽ ഭൗതികമായ കാര്യങ്ങൾ നശ്വരമാണ് എന്ന തിരിച്ചറിവ് നമുക്ക് ലഭിക്കണം. ഭൗതികതയിൽ നിന്ന് ദൈവീകതയിലേക്ക് വളരുവാനും ദൈവത്തിൽ ആശ്രയിച്ച് സ്വർഗ്ഗത്തിലേക്ക് കണ്ണുകൾ ഉയർത്തുവാനും നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.

സ്നേഹത്തോടെ
ജിജോ അച്ചൻ