കേരളം ഉൾപ്പെടെ എട്ടു സംസ്ഥാനങ്ങളിൽ ഭീകരാക്രമണമുണ്ടാകുമെന്ന സന്ദേശം വ്യാജമെന്ന് സ്ഥിരീകരിച്ച് ബംഗളൂരു പോലീസ്. വ്യാജ സന്ദേശം അയച്ചയാളെ പോലീസ് പിടികൂടി. ബംഗളൂരു ആവലഹള്ളി സ്വദേശി സ്വാമി സുന്ദരമൂർത്തിയാണ് അറസ്റ്റിലായത്. വിരമിച്ച സൈനികനാണ് സ്വാമി സുന്ദരമൂർത്തി.
ഇയാൾ ഇപ്പോൾ ലോറി ഡ്രൈവറാണ്. ബംഗളൂരു സിറ്റി പോലീസിന് വെള്ളിയാഴ്ച്ച വൈകുന്നേരമാണ് ഫോണിലൂടെ ഭീകരാക്രമണ സന്ദേശം ലഭിച്ചത്. കേരളത്തിന് പുറമേ തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, ഗോവ, പുതുച്ചേരി, മഹാരാഷ്ട്ര, തെലങ്കാന സംസ്ഥാനങ്ങളിലാണ് ഭീകരാക്രമണ ഭീഷണിയുണ്ടായത്.