ശ്രീലങ്കയില്‍ നടന്ന സ്‌പോടനത്തില്‍ പങ്കുണ്ടോയെന്ന് സംശയിക്കുന്നവരെ തിരഞ്ഞുള്ള പോലീസ് റെയിഡില്‍ നടന്ന ഏറ്റുമുട്ടില്‍ ആറു കുട്ടികള്‍ ഉള്‍പ്പെടെ 15 പേര്‍ കൊല്ലപ്പെട്ടു. സ്‌പോടക വസ്തുക്കള്‍ സൂക്ഷിച്ചിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ തിരച്ചിലിനിടയില്‍ അമ്പാര ജില്ലയില്‍ സെയിന്ത്മരുത് എന്ന സ്ഥലത്തുവെച്ചാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്.

പോലീസും സൈന്യവും സംയുക്തമായാണ് തിരച്ചില്‍ നടത്തിയത്. തിരച്ചിലിനിടയില്‍ ഒരു കൂട്ടം ആളുകള്‍ ഇവര്‍ക്കിടയിലേക്ക് നിറയൊഴിക്കുകയും ഒപ്പം സ്‌പോടനം ഉണ്ടാകുകയും ചെയ്തു. ചാവേറുകള്‍ പൊട്ടിത്തെറിച്ചെന്നാണ് പ്രഥമ നിഗമനം.