സു​രേ​ഷ് ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്ക് മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഏ​ഴു ജീ​വ​ന​ക്കാ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ വി​ട്ടു. എ​റ​ണാ​കു​ളം ജി​ല്ലാ മ​ജി​സ്ടേ​റ്റ് കോ​ട​തി​യു​ടേ​താ​ണ് ന​ട​പ​ടി. പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം ചെ​യ്യാ​നു​മു​ണ്ടെ​ന്ന പോ​ലീ​സ് ആ​വ​ശ്യം കോ​ട​തി അം​ഗീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

പ്രതികൾ ആക്രമണം നടത്തിയതുമായി ബന്ധപ്പെട്ട ഗൂ​ഢാ​ലോ​ച​ന വെ​ളി​പ്പെ​ടു​ത്തേ​ണ്ട​തു​ണ്ടെ​ന്നും പോ​ലീ​സ് കോ​ട​തി​യെ അ​റി​യി​ച്ചു. കല്ലട ബസുകളിൽ ആയുധം സൂക്ഷിക്കുന്നതായി യാത്രക്കാരുടെ മൊഴിയുണ്ടെങ്കിലും അതു കണ്ടെത്തണമെങ്കിൽ പ്രതികളെ കൂടുതൽ ചോദ്യം ചെയ്യണമെന്നുമാണ് പോലീസ് ഭാഷ്യം.