ദൈവത്തിന് നമ്മോടുള്ള സ്നേഹവും അവിടുത്തെ അനന്ത പരിപാലനയുമാണ് നാം ഇവിടെ കാണുക. സ്വാർത്ഥയും, സ്വാർത്ഥ നിറഞ്ഞ സ്നേഹവും കൂടിവരുന്ന ഈ ലോകത്തിൽ ദൈവത്തിന്റെ ഈ സ്നേഹത്തിന് ഒത്തിരിയേറെ പ്രാധാന്യവും പ്രസക്തിയുമുണ്ട്. ആത്മാർത്ഥമായി സ്നേഹിക്കുവാനും സ്വയ്യം മറന്ന് പരിചരിക്കുവാനും ആരുമില്ല എന്നതാണ് നാം നേരിടുന്ന ഒരു വലിയ പ്രശ്നം. ‘തന്റെ പുത്രനെ നല്കാൻ തക്കവിധം ഈ ലോകത്തെ സ്നേഹിച്ച’ നല്ല തമ്പുരാൻ ഇന്ന് നമ്മെ ഓർമ്മപ്പെടുത്തുനത് അവൻ സ്നേഹിച്ചതിലപ്പുറം നമ്മെ സ്നേഹിക്കുവാൻ ആർക്കും സാധിക്കുകയില്ല എന്ന്. ദൈവത്തിന്റെ കരുണ നിറഞ്ഞ സ്നേഹം മനസ്സിലാക്കേണ്ട ദിനമാണിന്ന്. ലോകത്തിന്റെ മായയിൽ നിന്ന് അകന്ന് ദൈവത്തിന്റെ സനേഹം തിരിച്ചറിഞ്ഞ് അവനെ ആത്മാർത്ഥമായി സ്നേഹിക്കുവാനും അവന്റെ സ്നേഹം അതിന്റെ പൂർണ്ണതയിൽ മറ്റുള്ളവർക്ക് പങ്കുവെച്ച് കൊടുക്കുവാനും നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ