സിറിയൻ നഗരമായ റാഖയിൽ യുഎസ് നേതൃത്വത്തിലുള്ള ഭീകരവിരുദ്ധ സഖ്യസേന 2017 മുതൽ നടത്തിയ ആക്രമണത്തിൽ പിഞ്ചുകുട്ടികളും സ്ത്രീകളുമുൾപ്പെടെ 1,600ലേറെ സാധാരണക്കാർ കൊല്ലപ്പെട്ടു. രാജ്യാന്തര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷനൽ ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്.
ഇസ്ലാമിക് സ്റ്റേറ്റ് ഭീകരരെ തുരത്താൻ നഗരത്തിന്റെ വിവിധ ഇടങ്ങളിൽ യുഎസ് സഖ്യം നടത്തിയ ആക്രമണങ്ങളിലാണ് സാധാരണക്കാർ കൊല്ലപ്പെട്ടത്. ആക്രമണം നേരിട്ട ഇരുനൂറിലേറെ ഇടങ്ങളിൽ നടത്തിയ അന്വേഷണത്തിൽ ആയിരത്തിലേറെ പേരെ തിരിച്ചറിഞ്ഞതായും ആംനെസ്റ്റിയും മനുഷ്യാവകാശ നിരീക്ഷക സംഘം എയർവാർസും അറിയിച്ചു.