മെയ് ദിനത്തോടനുമ്പന്ധിച്ചു കേരള ലേബര്‍ മൂവ്മെന്റ് (കെ എല്‍ എം) മെയ്ദിന റാലി സംഘടിപ്പിക്കുന്നു. തൊഴിലാളികളുടെയും അവരുടെ കുടുംബാഗങ്ങള്‍ളുടെയും ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് കെഎല്‍എം. റാലി മെയ് ഒന്നാം തിയതി വൈകിട്ട് മൂന്ന് മണിക്ക് ചങ്ങനാശ്ശേരി അരമനപ്പടിയില്‍ നിന്നു ആരംഭിക്കും. റാലി അഭിവന്ദ്യ മാര്‍ തോമസ് തറയില്‍ പിതാവ് ഫ്ളാഗ് ഓഫ് ചെയ്യും. റാലി സമാപനത്തിന് ശേഷം പൊതുസമ്മേളനം അഭിവന്ദ്യ മാര്‍ ജോസഫ് പെരുംതോട്ടം പിതാവ് ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ ചങ്ങനാശ്ശേരി അതിരൂപതാ ഡയറക്ടര്‍ ജോസ് പുത്തന്‍ചിറ അമുഖ പ്രസംഗം നടത്തുമെന്നും പത്രസമ്മേളനത്തില്‍ അറിയിച്ചു. സമ്മേളനത്തില്‍ അതിരൂപത ഡയറക്ടര്‍ റവ. ഫാ. ജോസ് പുത്തന്‍ചിറ, സംസ്ഥാന സെക്രട്ടറി പിസി കുഞ്ഞപ്പന്‍, സണ്ണി അഞ്ചല്‍, ജോളി നാല്‍പതാംകളം എന്നിവര്‍ പങ്കെടുത്തു.