ആഗോള കത്തോലിക്കാസഭ ദൈവകരുണയുടെ ഞായറായി ആചരിക്കുന്ന 28ന് കേരളസഭ ശ്രീലങ്കൻ സഭയോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പ്രാർഥനാദിനമായി ആചരിക്കണമെന്ന് കെസിബിസി ആഹ്വാനം ചെയ്തു. അന്നേദിവസം ലോകസമാധാനത്തിനായി ദിവ്യബലിയർപ്പിക്കുകയും സമാധാന സമ്മേളനങ്ങളും പ്രാർഥനായോഗങ്ങളും സംഘടിപ്പിക്കുകയും ചെയ്യണം.
ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കും ആശുപത്രികളിൽ കഴിയുന്നവരുടെ സൗഖ്യത്തിനും ശ്രീലങ്കൻ സഭയുടെയും ജനതയുടെയും മുറിവ് ഉണങ്ങുന്നതിനും ലോകമെന്പാടുമുള്ള തീവ്രവാദികൾക്കു മാനസാന്തരം ഉണ്ടാകുന്നതിനുംവേണ്ടി പ്രാർഥിക്കണമെന്നും കെസിബിസി പ്രസിഡന്റ് ആർച്ചുബിഷപ് ഡോ.സൂസപാക്യം, വൈസ് പ്രസിഡന്റ് ബിഷപ് യൂഹാനോൻ മാർ ക്രിസോസ്റ്റം, സെക്രട്ടറി ജനറൽ ആർച്ചുബിഷപ് മാർ മാത്യു മൂലക്കാട്ട് എന്നിവർ സംയുക്തമായി പുറപ്പെടുവിച്ച സർക്കുലർ ആവശ്യപ്പെട്ടു.