സഭക്കെതിരായി നടക്കുന്ന പ്രവര്‍ത്തനങ്ങള്‍ കണ്ടത്തുകയും അത് സോഷ്യല്‍ മീഡിയ വഴി ജനങ്ങളിലേക്കെത്തിക്കുകയും ചെയ്ത വ്യക്തിയാണ് ക്ലിന്റണ്‍ സി ഡാമിയന്‍. അദ്ദേഹം ശ്രീലങ്കയില്‍ നടന്ന നരഹത്യയെക്കുറിച്ചും മുസ്ലിം തീവ്രവാദത്തെക്കുറിച്ചും മലയാളത്തില്‍ നിരന്തരമായി ലേഖനങ്ങള്‍ എഴിതിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് മാസ് റിപ്പോര്‍ട്ടിംഗ് വഴിയായി പൂട്ടിയിരിക്കുകയാണ്.
ശ്രീലങ്കയിലെ നരഹത്യയെ ന്യായീകരിക്കുന്നവരില്‍ ധാരാളം മലയാളികളുമുണ്ട് എന്നതിന്റെ സൂചനയാണ് മലയാളത്തില്‍ ലേഖനങ്ങളെഴുതിയ അക്കൗണ്ട് പൂട്ടിയതില്‍ നിന്നും മനസ്സിലാക്കേണ്ടത്. ഇത് ഗൗരവമേറിയ മറ്റൊരു വിഷയത്തിലേക്ക് ആണ് വിരല്‍ചൂണ്ടുന്നത്. നമ്മുടെ ദൈവാലയങ്ങളും വിശ്വാസികളും തീവ്രവാദികളാല്‍ വളയപ്പെട്ടിരിക്കുകയാണ്.
കേവലം ഒരു ഫേസ്ബുക്ക് അക്കൗണ്ട് റിപ്പോര്‍ട്ടിങ്ങിലൂടെ പൂട്ടിയതിന് ഇത്രയുമൊക്കെ പറയണോ എന്ന് ചോദിച്ചാല്‍ എങ്ങനെയാണ് ഒരു ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടുന്നത് എന്ന് വിശദമായി പഠിക്കുക എന്നതാണ് ഉത്തരം. ആയിരക്കണക്കിന് ആളുകള്‍ ഒരേ കാരണം പറഞ്ഞ് റിപ്പോര്‍ട്ട് ചെയ്തതിനാലാണ് ക്ലിന്റണിന്റെ അക്കൗണ്ട് പൂട്ടിയിരിക്കുന്നത്. അതിനര്‍ത്ഥം ശ്രീലങ്കന്‍ നരഹത്യയെ അംഗീകരിക്കുന്ന ആയിരക്കണക്കിന് മലയാളം അറിയുന്ന വ്യക്തികള്‍ ഉണ്ട് എന്നതു തന്നെയാണ്.
ആരാണ് ക്ലിന്റണ്‍ സി ഡാമിയന്‍
ഒറ്റവാക്കില്‍ പറഞ്ഞാല്‍ സഭയുടെ ശബ്ദമായി മാറിക്കൊണ്ടിരിക്കുന്ന ഒരു സാധാരണ ചെറുപ്പക്കാരന്‍. സഭക്കെതിരെ നടക്കുന്ന അന്യയങ്ങള്‍ക്കെതിരെ വാക്കുകള്‍ കൊണ്ട് പടവാളുയര്‍ത്തുന്ന വ്യക്തി.
എന്താണ് ക്ലിന്റണ്‍ന്റെ പ്രത്യേകത?
സഭ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ശക്തമായ ഇടപെടലുകള്‍ നടത്തുന്നു എന്ന് മാത്രമല്ല ആ പ്രതിഷേധങ്ങളെ വിജയിപ്പിച്ച് എടുക്കുകയും ചെയ്യുന്നു.ഇതിനു മുമ്പ് സഭക്കെതിരായി സമൂഹത്തില്‍ ഉയര്‍ന്നുവന്ന കീടങ്ങളെ കണ്ടെത്തുകയും സമൂഹത്തിലേക്കെത്തികുകയും ചെയ്യുന്നു.
പ്രധാന ഇടപെടലുകള്‍ ഏവ?
അടുത്ത കാലത്ത് നടത്തിയ പ്രധാന ഇടപെടലുകള്‍ താഴെ കൊടുക്കുന്നു
1. ന്യൂസ് 24 ചാനലില്‍ പോയിരുന്നു സിസ്റ്റര്‍ ലൂസിയെ വെള്ളം കുടിപ്പിച്ചു അതിന്റെ വീഡിയോ വൈറലായി നമ്മള്‍ പലരും കണ്ടതാണ്.
2 .മഴവില്‍ മനോരമയുടെ കുമ്പസാരത്തെ അവഹേളിച്ചു കൊണ്ടുള്ള കോമഡിക്കെതിരെ ആദ്യം പ്രതിഷേധസ്വരം ഉയര്‍ത്തിയത് ക്ലിന്റണ്‍ ആണ് പിന്നീട് കേരള വിശ്വാസസമൂഹം അത് ഏറ്റെടുക്കുകയും മഴവില്‍ മനോരമ മാപ്പുപറയുകയും ചെയ്തു.
3. ശ്രീലങ്കയില്‍ നടന്ന നിഷ്ഠൂരമായ ക്രൈസ്തവ ഹത്യക്ക് എതിരെ പ്രതിഷേധ സ്വരമുയര്‍ത്തി അനുസ്മരണങ്ങള്‍ നടത്തുവാന്‍ ആഹ്വാനം ചെയ്തു. തിരുവനന്തപുരം രൂപത അദ്ദേഹത്തിന്റെ ആശയം സ്വീകരിച്ച് തിരുവനന്തപുരം രക്തസാക്ഷിമണ്ഡപത്തില്‍ അനുസ്മരണം നടത്തി. മറ്റ് രൂപതകളും ഈ മാതൃക തുടരുന്നു
ക്ലിന്റന് എന്തു സംഭവിച്ചു ?
ശ്രീലങ്കയില്‍ നടന്ന നരഹത്യയെ കുറിച്ചും ഇസ്ലാമിക തീവ്രവാദത്തെ കുറിച്ച് മലയാളത്തില്‍ നിരന്തരം ലേഖനങ്ങള്‍ എഴുതി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഫേസ്ബുക്ക് കമ്പനി പൂട്ടിക്കെട്ടി.
അക്കൗണ്ട് പൂട്ടാന്‍ കാരണമെന്ത്?
അദ്ദേഹത്തിന്റെ അക്കൗണ്ടിന് എതിരെ ആയിരക്കണക്കിന് ആളുകള്‍ ഫേസ്ബുക്കില്‍ മാസ് റിപ്പോര്‍ട്ട് ചെയ്തതുകൊണ്ടാണ് അക്കൗണ്ട് പൂട്ടിയത്
ഇതിന്റെ അര്‍ത്ഥം എന്ത്?
നിഷ്ഠൂരമായ ഭീകരപ്രവര്‍ത്തനങ്ങളെയും നരഹത്യയെയും അനുകൂലിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ആയിരക്കണക്കിന് ആളുകള്‍ ഈ കൊച്ചു കേരളത്തില്‍ ഉണ്ട്.
ഇതിന്റെ ഭവിഷ്യത്ത് എന്ത്?
കേരളത്തിലെ ദേവാലയങ്ങളും വിശ്വാസ സമൂഹവും തീവ്രവാദികളാല്‍ വളയപ്പെട്ടിരിക്കുകയാണ്.
ഇപ്പോള്‍ ചെയ്യാവുന്നത്
1. അദ്ദേഹത്തിന്റെ പുതിയ എഫ് ബി അക്കൗണ്ട്‌ന്റെ താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഫ്രണ്ട് റിക്വസ്റ്റ് അയക്കുക. ഇന്നു തന്നെ അദ്ദേഹത്തിന് അനേകം ഫ്രണ്ട്‌സിനെ ലഭിക്കുന്നത് ആയിരിക്കട്ടെ ഫേസ്ബുക്കിലുള്ള ഉചിതമായ മറുപടി
https://www.facebook.com/profile.php?id=100036044143822
2. കര്‍ത്താവിനെയും സഭയേയും അവഹേളിക്കുന്ന തീവ്രവാദികളുടെയും അല്ലാത്തതുമായ വിവിധ സൈറ്റുകള്‍ കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്യുക