കൊളമ്പോയില്‍ ഭീകരാക്രമണ ഭീഷണിയെ തുടര്‍ന്ന് പരസ്യ ദിവ്യബലി അര്‍പ്പണം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. രാജ്യത്തെ കാത്തോലിക്ക സഭയുടെ തീരുമാനത്തെ തുടര്‍ന്നാണ് ബലിയര്‍പ്പണം നിര്‍ത്തിവെച്ചത്. ശ്രീലങ്കയിലെ സുരക്ഷ സാഹചര്യം മെച്ചപ്പെടും വരെ ദേവാലയങ്ങളില് ശ്രുശ്രൂഷ ഉണ്ടാവില്ലെന്ന് കൊളമ്പോ ആര്‍ച്ചു ബിഷപ് കര്‍ദ്ദിനാള്‍ രജ്ഞിത് മാല്‍ക്കാത്തയുടെ നിര്‍ദ്ദേശ പ്രകാരം അദ്ദേഹത്തിന്റെ ഓഫീസ് അറിയിച്ചു. ഈസ്റ്റര്‍ ദിനത്തിന്റെ അന്നു നടന്ന സ്‌പോടനത്തെ മുന്‍നിര്‍ത്തിയാണ് നടപടി.