കാർമൽ പ്രൊവിൻസ് രജത ജൂബിലിയോടനുബന്ധിച്ചു പൗരോഹിത്യ സന്യാസ സമർപ്പണ സുവർണ ജൂബിലിയാഘോഷിക്കുന്ന പ്രവിശ്യാംഗങ്ങളെ ആദരിച്ചു. അനുമോദന സമ്മേളനം മാർ ജോർജ് പുന്നക്കോട്ടിൽ ഉദ്ഘാടനം ചെയ്തു. സിഎംഐ സഭ വികാർ ജനറാൾ ഫാ. വർഗീസ് വിതയത്തിൽ അധ്യക്ഷത വഹിച്ചു. പി.ജെ. ജോസഫ് എംഎൽഎ മുഖ്യപ്രഭാഷണം നിർവഹിച്ചു.
കോതമംഗലം രൂപത വികാരി ജനറാൾ മോൺ. ചെറിയാൻ കാഞ്ഞിരക്കൊമ്പിൽ അനുഗ്രഹ പ്രഭാഷണം നടത്തി. സുവർണ ജൂബിലിയാഘോഷിക്കുന്ന ഫാ. ഇമ്മാനുവൽ കാക്കനാട്ട്, ഫാ. ജോർജ് കല്ലറയ്ക്കൽ, സന്യാസസമർപ്പണ സുവർണ ജൂബിലിയാഘോഷിക്കുന്ന ഫാ. ഐസക് ആരിക്കാപ്പിളളിൽ, ഫാ. പോൾ പാറക്കാട്ടേൽ എന്നിവരും മൂവാറ്റുപുഴ പ്രൊവിൻസ് വികാർ പ്രൊവിൻഷ്യൽ ഫാ. സിജൻ ഊന്നുകല്ലേൽ, ഫാ. ജയിംസ് മഠത്തിക്കണ്ടത്തിൽ, ഫാ. റോണേഴ്സ് പീച്ചാട്ട് എന്നിവരും പ്രസംഗിച്ചു.
ഇന്നു രാവിലെ 10ന് രജതജൂബിലിയോടനുബന്ധിച്ചു നടത്തുന്ന സംസ്ഥാനതല ചാവറ ക്വിസ് മത്സരം മൂവാറ്റുപുഴ ഡിവൈഎസ്പി ഷാജിമോൻ ജോസഫ് ഉദ്ഘാടനം ചെയ്യും. മുനിസിപ്പൽ ചെയർപേഴ്സൺ ഉഷ ശശിധരൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. ഫാ. സിന്റോ ആലുങ്കൽ, മുനിസിപ്പൽ കൗൺസിലർ കെ.ജെ. സേവ്യർ, ഫാ. അബിൻ കല്ലറയ്ക്കൽ എന്നിവർ പ്രസംഗിക്കും.