1935 ൽ സ്ഥാപിതമായ പുന്നപ്ര സെന്റ് ജോസഫ്സ് പുവർ ഹോമിനെ കാലാനുസ്യതമായി, മെച്ചപ്പെട്ട സൗകര്യങ്ങളോടെ നവീകരിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന കാരുണ്യസ്പർശം 2019 ഏപ്രിൽ 28 ഞായറാഴ്ച വൈകിട്ട് 6.30 മുതൽ പുന്നപ്ര ഗ്രിഗോറിയൻ കാമ്പസിൽ അരങ്ങേറും.അയ്യായിരത്തോളം കലാസ്വാദകരും അഭ്യുദയാകാംക്ഷികളുംപങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്ന പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു.
പരിപാടിയുടെ തുടക്കത്തിൽ ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ ചാവറാക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് പ്രാർത്ഥനാപൂർവം ശ്രദ്ധാഞ്ജലികൾ അർപ്പിക്കും.ആയിരക്കണക്കിനു അന്തേവാസികൾക്ക് അഭയകേന്ദ്രമായി മാറിയ പുവർഹോമിന്റെ സ്ഥാപകനായ ഫാ.ഗ്രിഗറി കല്ലൂപ്പറമ്പിലിന്റെ നാമധേയത്തിൽ അദ്ദേഹത്തിന്റെ മരണാന്തര സുവർണ്ണ ജൂബിലിയാചരണത്തിന്റെ ഭാഗമായി നൽകുന്ന അവാർഡ് സാമൂഹ്യപ്രതിബദ്ധതയോടെ സന്നദ്ധസേവന രംഗത്ത് തുടരുന്ന ചങ്ങനാശേരി ചാരിറ്റി വേൾഡിനു പരിപാടിയുടെ ഇടവേളയിൽ വെച്ച് നൽകും.10,001/- രൂപയും ശിൽപ്പവുമടങ്ങുന്ന അവാർഡ് ജില്ലാ പോലീസ് ചീഫ് കെ.എം.ടോമി സമ്മാനിക്കും.ഗ്രിഗോറിയൻ കൾച്ചറൽ സെന്ററിന്റെ ഔപചാരിക പ്രവർത്തനോദ്ഘാടനവുംചടങ്ങിൽ നടക്കും.
സിനിമ-മിമിക്രി കലാകാരൻ കോട്ടയം നസീർ, ചലച്ചിത്ര പിന്നണി ഗായകൻ കെ.എസ്.സുദീപ് കുമാർ, ഗായിക ശ്രേയ, ജോസി ആലപ്പുഴ എന്നിവരുടെ നേത്യത്വത്തിൽ 45 ഓളം കലാകാരന്മാർ അണിചേരുന്ന കാരുണ്യ സ്പർശം മെഗാഷോ പ്രദേശത്തെ ഏറ്റവും വലിയ സാംസ്കാരിക സംഭവമാക്കാനും അതിലൂടെ ലഭ്യമാകുന്ന തുക ഉപയോഗിച്ച് സുസജ്ജമായ പാലിയേറ്റീവ് കെയർ സംവിധാനമടക്കമുള്ള കേന്ദ്രമായി പുവർഹോമിനെ മാറ്റാനും കഴിയുമെന്ന് പുവർ ഹോം ഡയറക്ടർ ഫാ.ബിജോയ് അറയ്ക്കൽ , പ്രോഗ്രാം കോർഡിനേറ്റർ മനേഷ് കുരുവിള എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.