സിഎംഐ കാർമൽ പ്രൊവിൻസിന്റെ രജത ജൂബിലി വർഷ സമാപന പരിപാടികൾക്കു തുടക്കമായി. പ്രവിശ്യയിൽനിന്നു മരിച്ചുപോയ സഭാംഗങ്ങളുടെ ഓർമയ്ക്കായുളള വിശുദ്ധ കുർബാനയോടെയായിരുന്നു ആരംഭം. സത്ന രൂപത മുൻ ബിഷപ് മാർ മാത്യു വാണിയകിഴക്കേൽ മുഖ്യകാർമികനും ഫാ. പോൾ പാറക്കാട്ടേൽ, ഫാ. മാത്യു മഞ്ഞക്കുന്നേൽ, ഫാ. ടോമി നമ്പ്യാപറമ്പിൽ, ഫാ. ജോസ് കാര്യാമഠം എന്നിവർ സഹകാർമികരുമായി.
തുടർന്നു നടന്ന പൊതുസമ്മേളനം മാർ. മാത്യുവാണിയകിഴക്കേൽ ഉദ്ഘാടനം ചെയ്തു. കേരള കത്തോലിക്ക സഭയിൽ സിഎംഐ സഭ നൽകി വരുന്ന സേവനം നിസ്തുലമാണെന്നും സഭയിൽനിന്നു മൺമറഞ്ഞു പോയവരുടെ പ്രവർത്തനങ്ങൾ ഓർമിക്കപ്പെടേണ്ടതാണെന്നും മാർ വാണിയകിഴക്കേൽ പറഞ്ഞു. കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു. സിഎംഐ കാർമൽ പ്രൊവിൻസിന്റെ രജത ജൂബിലി വർഷ സമാപന പരിപാടികൾക്കു തുടക്കമായി. പ്രവിശ്യയിൽനിന്നു മരിച്ചുപോയ സഭാംഗങ്ങളുടെ ഓർമയ്ക്കായുളള വിശുദ്ധ കുർബാനയോടെയായിരുന്നു ആരംഭം. സത്ന രൂപത മുൻ ബിഷപ് മാർ മാത്യു വാണിയകിഴക്കേൽ മുഖ്യകാർമികനും ഫാ. പോൾ പാറക്കാട്ടേൽ, ഫാ. മാത്യു മഞ്ഞക്കുന്നേൽ, ഫാ. ടോമി നമ്പ്യാപറമ്പിൽ, ഫാ. ജോസ് കാര്യാമഠം എന്നിവർ സഹകാർമികരുമായി.
തുടർന്നു നടന്ന പൊതുസമ്മേളനം മാർ. മാത്യുവാണിയകിഴക്കേൽ ഉദ്ഘാടനം ചെയ്തു. കേരള കത്തോലിക്ക സഭയിൽ സിഎംഐ സഭ നൽകി വരുന്ന സേവനം നിസ്തുലമാണെന്നും സഭയിൽനിന്നു മൺമറഞ്ഞു പോയവരുടെ പ്രവർത്തനങ്ങൾ ഓർമിക്കപ്പെടേണ്ടതാണെന്നും മാർ വാണിയകിഴക്കേൽ പറഞ്ഞു. കാർമൽ പ്രൊവിൻസ് പ്രൊവിൻഷ്യാൾ ഫാ. പോൾ പാറക്കാട്ടേൽ യോഗത്തിൽ അധ്യക്ഷത വഹിച്ചു.