പ്രൊഫ. തോമസ് കണയംപ്ലാവന്‍
ഇന്നും വിശ്വാസം സജീവമായി സംരക്ഷിക്കപ്പെടുന്ന ഒരു കത്തോലിക്കാ രാജ്യമാണ് അയര്‍ലണ്ട്. അഞ്ചാം നൂറ്റാണ്ടില്‍ അയര്‍ലണ്ടിന്റെ മാനസാന്തരം സാധിച്ചത് വിശുദ്ധ പാട്രിക്കാണ് (ട.േ ജമൃേശരസ). വിശുദ്ധ പാട്രിക് ആര്‍മാഗിലെ ആദ്യത്തെ ബിഷപ്പും അയര്‍ലണ്ടിന്റെ അപ്പസ്‌തോലനും ആയിരുന്നു. അദ്ദേഹത്തിന്റെ ആത്മീയ പുത്രിയായിരുന്നു വിശുദ്ധ ബ്രിജീത്ത (ടമശി േആൃശഴശ)േ. വിശുദ്ധ പാട്രിക്കും വിശുദ്ധ ബ്രിജീത്തായും അയര്‍ലണ്ടിന്റെ സ്വര്‍ഗ്ഗീയ വിശുദ്ധരാണ്.
ജനനവും, ബാല്യവും
വിശുദ്ധ ബ്രിജീത്താ 450-ല്‍ അള്‍സ്റ്ററില്‍ (ഡഹേെലൃ) ജനിച്ചു. അവളുടെ ശൈശവത്തില്‍ അവളുടെ ഭക്തനായ പിതാവിന് അവളുടെ ഭാവി വിശുദ്ധിയെ സൂചിപ്പിക്കുന്ന ഒരു ദര്‍ശനമുണ്ടായി. നന്നേ ചെറുപ്പത്തില്‍ തന്നെ അവള്‍, സ്വയം ദൈവത്തിനു പരിപൂര്‍ണ്ണസമര്‍പ്പണം നടത്തി. തനിക്ക് സ്വന്തമായി ഉണ്ടായിരുന്ന സമസ്തവും അവള്‍ ദരിദ്രര്‍ക്കായി മാറ്റി വച്ചു. അങ്ങനെ ദൈവം മാത്രമായി അവളുടെ സമ്പത്ത്.
അതീവ സുന്ദരിയായിരുന്ന വിശുദ്ധ ബ്രിജീത്തായുടെ മുഖം ദൈവമാതാവിന്റെ മുഖം പോലെയായിരുന്നുവെന്ന് അയര്‍ലണ്ടുകാര്‍ വിശ്വസിക്കുന്നു. അവളുടെ സൗന്ദര്യം കണ്ട് അവളെ സ്വന്തമാക്കാന്‍ കാമുകര്‍ ആഗ്രഹിച്ചു. തന്റെ കന്യാവ്രതത്തിനു ഭംഗം വരാതിരിക്കാന്‍ വേണ്ടി തന്നെ വിരൂപയാക്കണമെന്ന് അവള്‍ പ്രാര്‍ത്ഥിച്ചു. ദൈവം ആ പ്രാര്‍ത്ഥന ശ്രവിച്ചു. ഒരു കണ്ണില്‍ നീരുവന്ന് അവളുടെ മുഖം വിരൂപമായി. അതോടെ കാമുകരെല്ലാം അകന്നു പോയി. തന്റെ വ്രതം സമാധാനമായി പാലിക്കാന്‍ അവള്‍ക്കു കഴിഞ്ഞു.
സഭാവസ്ത്ര സ്വീകരണം
20-ാമത്തെ വയസ്സില്‍ ബ്രിജീത്താ തന്റെ സമര്‍പ്പണത്തെപ്പറ്റി വിശുദ്ധ മെല്ലിനോടു (ട.േ ങലഹ) സംസാരിച്ചു. ഇദ്ദേഹം വിശുദ്ധ പാട്രിക്കിന്റെ സഹോദര പുത്രനായിരുന്നു. നിശ്ചിതദിവസം സ്ഥലത്തെ ബിഷപ്പ് വിശുദ്ധ പാട്രിക് തയ്യാറാക്കിയിരുന്ന ക്രമമനുസരിച്ച് വളരെയധികം പ്രാര്‍ത്ഥനകള്‍ ചൊല്ലി ബ്രിജീത്തയ്ക്ക് മഞ്ഞു പോലെ ധവളമായ ഒരുടുപ്പും ശിരോവസ്ത്രവും നല്‍കി. ആ നിമിഷം തന്നെ അവളുടെ സൗന്ദര്യം മുഴുവനും തിരിയെവന്നു. ഈ അത്ഭുതം ദര്‍ശിച്ച അനേകം യുവതികള്‍ മാതാപിതാക്കളുടെ അനുമതിയോടെ ബ്രിജീത്തായുടെ ശിക്ഷണത്തില്‍ ജീവിക്കാന്‍ തുടങ്ങി.
മഠസ്ഥാപനം
തനിക്കും തന്റെ കൂടെ വ്രതബദ്ധരായി ജീവിക്കാന്‍ തുടങ്ങിയ കന്യകകള്‍ക്കും വേണ്ടി ഒരു താമസസ്ഥലം ഉണ്ടാക്കാന്‍ വിശുദ്ധ ശ്രമിച്ചു. അങ്ങനെ അയര്‍ലണ്ടിലെ ആദ്യത്തെ മഠം അവള്‍ സ്ഥാപിച്ചു. തുടര്‍ന്ന് കില്‍ദാരെയില്‍ രണ്ടാമത്തെ മഠവും സ്ഥാപിതമായി.
വിശുദ്ധയുടെ സുകൃതപരിമളം പരന്നതോടെ തങ്ങളുടെ രൂപതകളില്‍ മഠങ്ങള്‍ സ്ഥാപിക്കാന്‍ അയര്‍ലണ്ടിലെ മെത്രാന്മാര്‍ അവളെ ക്ഷണിച്ചു. അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങള്‍ ആ മഠാധിപ സന്ദര്‍ശിക്കുകയും അവസരങ്ങള്‍ അനുവദിച്ചതുപോലെ സ്ഥാപനങ്ങള്‍ തുടങ്ങുകയും ചെയ്തു. ഉദാരമതികളായ ഏതാനും ഉപകര്‍ത്താക്കള്‍ ദാനം ചെയ്ത ഭൂമിയിലെ ആദായം കൊണ്ടാണ് കില്‍ദാരെയിലെ മഠാംഗങ്ങള്‍ ജീവിച്ചുപോന്നത്.
ദരിദ്രരോടുള്ള സ്‌നേഹം
വിശുദ്ധ ബ്രിജീത്തായ്ക്ക് ദരിദ്രരോട് അതിരറ്റ സ്‌നേഹമാണുണ്ടായിരുന്നത്. കില്‍ദാരെയിലെ മഠത്തിന്റെ ഭൂമിയിലെ ആദായത്തിന്റെ ഒരു നല്ല ഭാഗം പാവങ്ങള്‍ക്കായി അവള്‍ നീക്കി വച്ചു. ചിലപ്പോള്‍ തിരുവസ്ത്രങ്ങള്‍ വിറ്റു പോലും അവള്‍ അവരെ സഹായിച്ചിരുന്നു. ഇതിന്റെ ഫലമായി കിദാരെയിലേയ്ക്ക് ജനങ്ങള്‍ ഒഴികി. അങ്ങനെയാണ് ക്രമേണ അതൊരു നഗരമായി വളര്‍ന്നത്. അവളുടെ അഭ്യര്‍ത്ഥനപ്രകാരം കില്‍ദാരെ ഒരു രൂപതാ കേന്ദ്രമായിത്തീരുകയും കോണ്‍ലാത്ത് എന്ന പേരായ ഒരു വൈദികന്‍ അവിടുത്തെ ബിഷപ്പായി നിയമിക്കപ്പെടുകയും ചെയ്തു.
വാര്‍ദ്ധക്യത്തിലെ രോഗപീഡകള്‍
ബ്രിജീത്തായുടെ അമ്പതു കൊല്ലത്തെ സമര്‍പ്പിത ജീവിതം മൂലം അയര്‍ലണ്ടു മുഴുവനും അനുഗൃഹീതമായി. സമാധാനത്തിന്റെ ഒരു നദി പോലെ ഒഴുകിയ അവളുടെ ജീവിതം അവസാനിക്കാറായി. വാര്‍ദ്ധക്യത്തിന്റെ രോഗപീഡകള്‍ കടന്നുവന്നതോടെ തന്റെ അന്ത്യം അടുത്തുവെന്ന് അവള്‍ക്കു ബോധ്യമായി. ശാരീരിക വേദനകള്‍ ക്ഷമാപൂര്‍വ്വം സഹിച്ച് അവള്‍ തന്റെ ദിവ്യ മണവാളന്റെ സമാഗമത്തെ കാത്തിരുന്നു.
മരണവും സംസ്‌കാരവും മറ്റും
523 ഫെബ്രുവരി 1-ാം തീയതി ഭക്തിപൂര്‍വ്വം ദിവ്യകാരുണ്യം സ്വീകരിച്ച ശേഷം അവള്‍ ശാന്തമായി തന്റെ പ്രിയന്റെ പക്കലേക്ക് യാത്രയായി. അവളുടെ മഠത്തിന്റെ അടുത്തുണ്ടായിരുന്ന പള്ളിയില്‍ ആ പൂജ്യശരീരം സംസ്‌കരിക്കപ്പെട്ടു. പിന്നീട് പള്ളിയുടെ പ്രധാന അള്‍ത്താരയുടെ സമീപത്തേക്ക് ആതു മാറ്റി സ്ഥാപിക്കപ്പെട്ടു. ഒമ്പതാം നൂറ്റാണ്ടില്‍ ഡാനിഷ് വംശജര്‍ അയര്‍ലണ്ടിനെ ആക്രമിച്ചപ്പോള്‍ അവളുടെ പൂജ്യാവശിഷ്ടങ്ങള്‍ വിശുദ്ധ പാട്രിക്കിന്റെ കല്ലറയിലേക്കു മാറ്റപ്പെട്ടു. ഹെന്‍ട്രി എട്ടാമന്‍ രാജാവ് അവരുടെ സ്മാരകങ്ങള്‍ നശിപ്പിച്ചു. ലിസ്ബണിലുള്ള ജസ്വീട്ടുകളുടെ ദൈവാലയത്തില്‍ ഇന്ന് പുണ്യവതിയുടെ ശിരസ്സ് സൂക്ഷിക്കപ്പെടുന്നു.
ഉപസംഹാരം
വിശുദ്ധ ബ്രിജീത്തായുടെ ദൈവസ്‌നേഹവും ദരിദ്രസ്‌നേഹവും അഗാധമായ എളിമയും ജീവിതവിശുദ്ധിയും നമുക്ക് പ്രചോദനമാകണം. വിശുദ്ധ ജീവിതമാണ് സമാധാനത്തിലേക്കും നിത്യസൗഭാഗ്യത്തിലേക്കുമുള്ള പാതയെന്ന സത്യം നമുക്കു മറക്കാതിരിക്കാം.