കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ വ്യാഴാഴ്ച രാത്രി മുതൽ കടലിൽ പോകരുതെന്ന് നിർദേശം. കടലിൽ പോയവർ ഉടൻ തിരികെ വരണമെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ബംഗാൾ ഉൾക്കടിലിൽ തീവ്ര ന്യൂനമർദം രൂപപ്പെടുന്നതിനാൽ അതിശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ പ്രവചനം.
മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കുക
