ഇന്ന് വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ, വർഗ്ഗീസ് നാമധാരികളായ ഏവർക്കും നമഹേതുക തിരുനാളിന്റെ മംഗളങ്ങൾ ഒത്തിരി സ്നേഹത്തോടെ നേരുന്നു. തനിക്കു ലഭിച്ച വിശ്വാസത്തെ പോഷിപ്പിക്കാനും തന്റേടത്തോടെ അതിനുവേണ്ടി നിലകൊള്ളാനും ശ്രമിച്ച വ്യക്തിയാണ് വി.ഗീവർഗ്ഗീസ് സഹദാ. ക്രിസ്ത്യാനികൾക്കെതിരെ ഡയോക്ലിഷൻ ചക്രവർത്തി പടവാളുയർത്തിയപ്പോൾ ഗീവർഗ്ഗീസ് തന്റെ ഉദ്യോഗം രാജിവെയ്ക്കുകയും ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നതിൽ നിന്ന് പിൻമാറണമെന്ന് ശക്തിയുക്തം രാജാവിനോട് ആവശ്യപ്പെടുകയും ചെയ്തു. ഇന്നത്തെ സമൂഹത്തിൽ ഏറ്റവും കൂടുതൽ പ്രാധാന്യത്തോടെ നാം ആഘോഷിക്കേണ്ട ഒരു തിരുനാളാണിത്. കാരണം വിശ്വാസത്തിനെതിരെ മാധ്യമങ്ങൾ സംസാരിക്കുമ്പോൾ പലപ്പോഴും വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരുടെ എണ്ണം ഏറിവരുകയാണ്. താൻ ഒരു ക്രിസ്ത്യാനി ആയിരിക്കുന്നതിൽ സ്വയം അഭിമാനിക്കുകയും തന്റെ മുമ്പിൽ ക്രിസ്തീയ തത്വങ്ങൾ ബലികഴിക്കപ്പെടുന്നത് കാണുവാനിടയായ അവസരത്തിൽ തന്റെ സ്ഥാനമാനങ്ങൾ പോലും വലിച്ചെറിഞ്ഞ് തിന്മയ്ക്കെതിരെ പേരാടുകയും ചെയ്യുന്ന വി.ഗീവർഗ്ഗീസിനെപ്പോലെ ക്രിസ്ത്യാനി ആയിരിക്കുന്നതിൽ സ്വയം അഭിമാനിച്ച് വിശ്വാസത്തിൽ ആഴപ്പെട്ട് ആ വിശ്വാസം സംരക്ഷിക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
വി.ഗീവർഗ്ഗീസ് സഹദായുടെ തിരുനാൾ-മത്തായി 10,37-42, April 24
