മ്മാവൂസിലേക്ക് പോയ ശിഷ്യന്മാർക്ക് സംഭവിച്ചതുപോലെ ഇന്ന് നമുക്കും ഉണ്ടാക്കുന്ന വലിയ ഒരു കുറവിനെ കുറിച്ചാണ് ഈശോ ഇവിടെ പറയുന്നത്. കൂടെയുള്ള ഈശോയെ തിരിച്ചറിയാതെ യാത്ര ചെയ്തവരാണ് എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാർ. മൂന്ന് വർഷക്കാലം ഈശോയുടെ കൂടെ നടന്നിട്ടും അത്ഭുതങ്ങളും അടയാളങ്ങളും നേരിട്ട് അനുഭവിച്ചറിഞ്ഞിട്ടും അവനെ തിരിച്ചറിയാൻ സാധിക്കാതെ പോയി എന്നത് വളരെ വേദനാജനകമായ ഒരു യാഥാർത്ഥ്യമാണ്. ഇന്ന് നമ്മുടെ ജീവിതത്തിലും കൂടെയുള്ള ഈശോയെ തിരിച്ചറിയാൻ സാധിക്കാതെ നാം യാത്ര ചെയ്യുകയാണ്. ഒത്തിരിയേറെ അനുഗ്രഹങ്ങൾ അവൻ നമ്മുടെ ജീവിതത്തിൽ നൽകിയിട്ടും നാം അവനെ തിരിച്ചറിയാതെ യാത്ര ചെയ്യുന്നു. ഈശോയെ തിരിച്ചറിഞ്ഞ ശിഷ്യന്മാർ ഈശോയ്ക്കു വേണ്ടി ജീവിതം സമർപ്പിക്കുവാൻ തയ്യാറാവുന്നു. കൂടെയുള്ള ഇനശോയെ തിരിച്ചറിഞ്ഞ് അവനോടൊപ്പം യാത്ര ചെയ്ത് ജീവിതം അവനുവേണ്ടി സമർപ്പിക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ