ശ്രീലങ്കയെ നടുക്കിയ സ്ഫോടന പരമ്പരകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 290 ആയി. മൂന്ന് ക്രിസ്ത്യൻ പള്ളികളിലും ആഡംബര ഹോട്ടലുകളിലും പാർപ്പിട സമുച്ചയങ്ങളിലുമായാണ് സ്ഫോടനം നടന്നത്. അഞ്ഞൂറിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ പലരുടെയും നില ഗുരുതരമാണ്.
മരിച്ചവരിൽ നാൽപ്പതിലേറെ പേർ വിദേശികളാണ്. ഇതിൽ ആറ് പേർ ഇന്ത്യക്കാരുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ പ്രസിഡന്റ് മൈത്രിപാല സിരിസേനയുടെ അധ്യക്ഷതയില്‍ ലങ്കൻ ദേശീയ സുരക്ഷാ കൗണ്‍സില്‍ ഇന്ന് യോഗം ചേരും. അതേസമയം, എന്‍ടിജെ ഭീകരാക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ലഭിച്ചിരുന്നതായി പ്രധാനമന്ത്രി റിനിൽ വിക്രമസിംഗെ സ്ഥിരീകരിച്ചു.
കൊളംബോ സെന്റ് ആന്റണീസ് കത്തോലിക്ക പള്ളി, നെഗോംബോ സെന്റ് സെബാസ്റ്റ്യൻസ് കത്തോലിക്ക പള്ളി, ബട്ടിക്കലോവ സിയോൻ പ്രോട്ടസ്റ്റന്റ് പള്ളി എന്നിവിടങ്ങളിൽ ഞയറാഴ്ച രാവിലെ 8.45ന് ഈസ്റ്റർ തിരുക്കർമങ്ങൾക്കിടെയായിരുന്നു സ്ഫോടനം. കൊളംബോയിലെ ഷാംഗ്രി-ലാ, സിനമൺ ഗ്രാൻഡ്, കിംഗ്സ്ബറി ഹോട്ടലുകളിൽ രാവിലെ ഒൻപതോടെയാണു സ്ഫോടനമുണ്ടായത്.
സിനമൺ ഗ്രാൻഡ് ഹോട്ടലിൽ ചാവേർ സ്ഫോടനമാണു നടന്നത്. ശ്രീലങ്ക ൻ പ്രധാനമന്ത്രി റനിൽ വിക്രമസിംഗയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് സിനമൺ ഗ്രാൻഡ് ഹോട്ടൽ.<