പിതാവായ ദൈവത്തിന്റെ അനന്തമായ സ്നേഹം വെളിപ്പെടുത്തുന്ന വാക്കുകളാണ് ഇന്നത്തെ വചനഭാഗം. ഒരിക്കലും ഉപേക്ഷിക്കാത്ത ദൈവത്തിന്റെ സ്നേഹം അനുഭവിക്കാൻ ഭാഗ്യം ലഭിച്ചവരാണ് നാം ഓരോരുത്തരും. നമുക്ക് വേണ്ടി നമ്മുടെ രക്ഷയ്ക്കുവേണ്ടി അവിടുന്ന് സ്വന്തം പുതനെ ഭൂമിയിലേക്ക് അയയ്ക്കുകയും പാപത്തിൽ നിന്ന് നമ്മെ രക്ഷിക്കുകയും ചെയ്തു. അനാഥരായി നമ്മെ ഉപേക്ഷിക്കുവാൻ അവിടുത്തേക്ക് സാധിക്കാത്തതുകൊണ്ട് തന്റെ പുത്രനെ എന്നും നമുക്ക് ലഭിക്കുവാനായി വി.കുർബാനയായി അവിടുന്ന് അവനെ നമുക്ക് നൽകി. വി.കുർബാനയായ ദൈവത്തിന്റെ സ്നേഹം നുകരുവാനുള്ള അവസരം നാം എപ്രകാരം പ്രയോജനപ്പെടുത്തുന്നുണ്ട് ? വി.കുർബാനയായി കൂടെ വസിക്കുന്ന തമ്പുരാനെ തിരിച്ചറിഞ്ഞ് അവനെ കൂടുതൽ സ്നേഹിച്ച് അവന്റെ സാന്നിധ്യത്തിൽ നമ്മുടെ ജീവിതം സന്തോഷപ്രദവും സുരക്ഷിതവും ആക്കുവാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം. 😍😍😍 ( 2019 Apr. 22 )
സ്നേഹത്തോടെ
ജിജോ അച്ചൻ