ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ളയെ രൂക്ഷമായി വിമർശിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിക്കുന്ന തരത്തിൽ വിവാദ പരാമശങ്ങൾ നടത്തി ശ്രീധരൻപിള്ള തന്നോട് രണ്ട് തവണ മാപ്പ് പറഞ്ഞിരുന്നെന്ന് മീണ പറഞ്ഞു.
എന്നാൽ, അതിന് ശേഷം പുറത്ത് പോയി വീണ്ടും വിഡ്ഢിത്തം പറയുന്നതാണ് പിള്ളയുടെ പതിവെന്നും അദ്ദേഹം വിമർശിച്ചു. പിള്ളയുടേത് ഇരട്ടത്താപ്പാണെന്നും ഇത്തരക്കാരെ എങ്ങനെ വിശ്വസിക്കുമെന്നും തെരഞ്ഞെടുപ്പ് ഓഫീസർ ചോദിച്ചു.