യേശുദേവന്റെ ഉയിര്‍പ്പിനെ അനുസ്മരിച്ച് ലോകമെമ്പാടുള്ള ക്രൈസ്തവര്‍ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ ദേവാലയങ്ങളിലും ആഘോഷപൂര്‍വമായ പ്രാര്‍ഥനാ ശുശ്രൂഷകള്‍ നടന്നു.
തലസ്ഥാനത്ത് പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ഈസ്റ്റർ ശുശ്രൂഷകൾക്കും വിശുദ്ധ കുർബാനയ്ക്കും കർദിനാൾ മാർ ബസേലിയസ് ക്ലിമിസ് കാതോലിക്ക ബാവ മുഖ്യ കാർമികത്വം വഹിച്ചു.
സീറോ മലബാർ സഭ ആസ്ഥാനമായ കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ പുലർച്ചെ മൂന്നു മണിക്ക് നടന്ന ഉയിർപ്പ് ശുശ്രൂഷകൾക്ക് കർദിനാൾ മാർ ജോർജ് ആലഞ്ചേരി നേതൃത്വം നൽകി