റോമിലെ കൊളോസിയത്തിൽ ദുഃഖവെള്ളിയാഴ്ച നടത്തപ്പെട്ട കുരിശിൻറെ വഴിയിലാണ് മാർപാപ്പ ദുരുപയോഗിക്കപ്പെട്ട കുഞ്ഞുങ്ങൾക്കു വേണ്ടി പ്രാർത്ഥിച്ചത്.
“കർത്താവേ ഈ ലോകത്തുള്ള എല്ലാ കുരിശുകളെയും നിൻറെ കുരിശിനോട് ചേർത്ത് കാണുവാനുള്ള ശക്തി ഞങ്ങൾക്ക് തരണമേ’ തങ്ങളുടെ നിഷ്കളങ്കതയിലും പരിശുദ്ധിയിലും മുറിവേൽപ്പിക്കപ്പെട്ട കുഞ്ഞുങ്ങളുടെ കുരിശിനെ നിൻറെ കുരിശിനോട് ചേർത്ത സമർപ്പിക്കുന്നു.
അകത്തുനിന്നും പുറത്തുനിന്നും നിരന്തരം ആക്രമണങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുന്ന സഭയുടെ കുരിശിനെയും നിൻറെ കുരിശിനോട് ചേർത്ത സമർപ്പിക്കുന്നു” പാപ്പ പ്രാർത്ഥിച്ചു.