ലോക്സഭാ തെരഞ്ഞെടുപ്പിൽ പരാജയപ്പെടുമെന്ന ഭീതിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുഖം വിളറിയെന്ന പരിഹാസവുമായി പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. പരാജയ ഭീതിയിൽ വർഗീയ പരാമർശങ്ങൾ നടത്തി വോട്ടു നേടാനാണ് മോദി ഇപ്പോൾ ശ്രമിക്കുന്നതെന്നും കൃഷ്ണനഗറിൽ തെരഞ്ഞെടുപ്പ് റാലിയിൽ മമത പറഞ്ഞു.
ഉത്തർപ്രദേശ്, രാജസ്ഥാൻ, ഡൽഹി, പഞ്ചാബ്, ആന്ധ്രപ്രദേശ്, ഗുജറാത്ത്, ഒഡിഷ, തുടങ്ങിയ സംസ്ഥാനങ്ങളിൽ തോൽക്കുമെന്ന ഭയത്താൽ മോദി വിരണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്റെ മുഖത്ത് ഇതിന്റെ ആശങ്ക കാണാമെന്നും മമത കൂട്ടിച്ചേർത്തു. ബംഗാളിൽ ജനങ്ങളെ മതം പറഞ്ഞ് വിഘടിപ്പിച്ച് വോട്ടു നേടാനുള്ള ബിജെപിയുടെ ശ്രമം വിലപ്പോകില്ലെന്നും മമത വ്യക്തമാക്കി.<