പാക്കിസ്ഥാന്റെ പിടിയിലകപ്പെടുകയും പിന്നീട് മോചിതനാവുകയും ചെയ്ത ഇന്ത്യൻ വ്യോമസേന വിംഗ് കമാൻഡർ അഭിനന്ദൻ വർധമാന് സ്ഥലംമാറ്റം. പടിഞ്ഞാറൻ മേഖലയിലെ എയർബേസിലേക്കാണ് സ്ഥലംമാറ്റിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. കാഷ്മീരിലെ അഭിനന്ദന്റെ സുരക്ഷ കണക്കിലെടുത്താണ് ഈ നടപടിയെന്നാണ് സൂചന. അതേസമയം, അഭിനന്ദൻ അധികം വൈകാതെ തന്നെ വീണ്ടും യുദ്ധവിമാനങ്ങൾ പറത്തിയേക്കുമെന്നും വിവരമുണ്ട്.
അഭിനന്ദൻ പൂർണ ആരോഗ്യവാനാണെന്ന് പരിശോധനകളിൽ തെളിഞ്ഞാൽ വീണ്ടും യുദ്ധവിമാനങ്ങൾ പറത്താൻ സാധിക്കുമെന്ന് വ്യോമസേനാ മേധാവി ബി.എസ്. ധനോവ നേരത്തേ വ്യക്തമാക്കിയിരുന്നു.