ഇന്ന് വലിയ ശനി നോമ്പിന്റെ നാല്പത്തിയെട്ടാം ദിനം. വലിയ ശനി എന്നത് പരിത്യാഗവും പ്രായശ്ചിത്തവും നിറഞ്ഞ നോമ്പുകാലത്തിന്റെ അവസാനം കുറിക്കുന്ന ദിനമാണ്. ഇന്ന് പ്രധാനമായും നാം ലോകത്തിന്റെ പ്രകാശമായ മിശിഹായെ ഓർമ്മിച്ചു കൊണ്ട് തിരിതെളിക്കുന്നു അതോടൊപ്പം മാമ്മോദിസ വേളയിൽ നാം കുഞ്ഞായിരിക്കുമ്പോൾ നമുക്ക് വേണ്ടി നമ്മുടെ ജ്ഞാനസ്നാന മാതാപിതാക്കൾ ഏറ്റു പറഞ്ഞ വിശ്വാസം ഇന്ന് പൂർണ്ണമായ അറിവോടും വിശ്വാസത്തോടുംകൂടി നാം ഏറ്റു പറയുന്നു. ക്രിസ്ത്യാനികളായ നമ്മെ സംബന്ധിച്ച് ഇന്ന് പ്രത്യാശയുടെ ദിനമാണ് ക്രൈസ്തവ വിശ്വാസത്തിന്റെ അടിസ്ഥാനമായ ഉത്ഥാനത്തെ പ്രത്യാശയോടെ കാത്തിരിക്കുന്ന ദിനം. ഇന്ന് ഈശോ നമ്മോട് പറയുന്നത് ഉത്ഥാനത്തിന് ഏറ്റവും അടുത്ത് ഒരുങ്ങുമ്പോൾ മാമ്മോദിസായിലൂടെ നമുക്ക് ലഭിച്ച വിശ്വാസത്തിൽ ആഴപ്പെട്ട് ലോകത്തിന്റെ പ്രകാശമായ മിശിഹായെ മറ്റുള്ളവർക്ക് പകർന്ന് കൊടുത്തു കൊണ്ട് ഉത്ഥാനത്തിനായി ഒരുങ്ങുവാനാണ്. അതിനായി നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
വലിയ ശനി, മത്തായി 28 : 1-20, April 20
