തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തിന് ഹിമാചല്‍പ്രദേശ് ബിജെപി അധ്യക്ഷന്‍ സത്പാല്‍ സിംഗ ഷെട്ടിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന് രണ്ടു ദിവസത്തെ വിലക്കേര്‍പ്പെടുത്തി.
കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ അപമാനിക്കുന്ന തരത്തില്‍ പ്രസ്താവന നടത്തിയതിനാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. ശനിയാഴ്ച രാവിലെ 10 മുതല്‍ 48 മണിക്കൂറാണ് ഇയാള്‍ക്ക് പ്രചാരണ രംഗത്ത് നിന്ന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.
വിദ്വേഷ പ്രസംഗത്തിന്റെയും മറ്റു പ്രസ്താവനകളുടെയും പേരില്‍ നേരത്തെ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, മായാവതി, മേനകാ ഗാന്ധി, അസംഖാന് തുടങ്ങിയ നേതാക്കളേയും തിരഞ്ഞെടുപ്പ് കമ്മീഷന് പ്രചാരണത്തില്‍ നിന്ന് വിലക്കിയിരുന്നു.