സം​സ്ഥാ​ന​ത്ത് വേ​ന​ൽ​മ​ഴ ശ​ക്ത​മാ​യ​തോ​ടെ ഇ​ടി​മി​ന്ന​ൽ ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി സം​സ്ഥാ​ന ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി. അ​ടു​ത്ത അ​ഞ്ചു​ദി​വ​സം ഉ​ച്ച​ക്ക് ര​ണ്ടു മു​ത​ൽ വൈ​കി​ട്ട് എ​ട്ടു​വ​രെ​യു​ള്ള സ​മ​യ​ത്ത് ശ​ക്ത​മാ​യ ഇ​ടി​മി​ന്ന​ലി​ന് സാ​ധ്യ​ത ഉ​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ഇ​ടി​മി​ന്ന​ൽ സ​മ​യ​ത്ത് ടെ​റ​സി​ലോ മു​റ്റ​ത്തോ ഇ​റ​ങ്ങു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം, തു​റ​സാ​യ സ്ഥ​ല​ത്തു​നി​ന്ന് ക​ളി​ക്കു​ന്ന​തി​ൽ​നി​ന്നും കു​ട്ടി​ക​ളെ ത​ട​യ​ണം. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പ്രസംഗ വേദികളില്‍ ഇടിമിന്നല്‍ ഉള്ള സമയം നിന്നുകൊണ്ടുള്ള പ്രസംഗം ഒഴിവാക്കുക. മൈക്ക് ഉപയോഗിക്കാതിരിക്കുക തുടങ്ങിയ മുന്നറിയിപ്പുകളും ദു​ര​ന്ത നി​വാ​ര​ണ അ​തോ​റി​റ്റി ന​ൽ​കു​ന്നു.

സ്വീകരിക്കേണ്ട മുൻകരുതലുകൾ

– ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക.
– ഗൃഹോപകരണങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
– ജനലും വാതിലും അടച്ചിടുക
– ലോഹ വസ്തുക്കളുടെ സ്പർശനമോ സാമീപ്യമോ പാടില്ല. വൈദ്യുതി ഉപകരണങ്ങളുടെ സാമീപ്യവും ഒഴിവാക്കുക.
– ഫോൺ ഉപയോഗിക്കരുത്‌.
– ഇടിമിന്നലുള്ള സമയത്ത്‌ കുളിക്കുന്നത്‌ ഒഴിവാക്കുക.
– കഴിയുന്നത്ര ഗൃഹാന്തർ ഭാഗത്ത്‌ ഭിത്തിയിലോ തറയിലോ സ്പർശിക്കാതെ ഇരിക്കുക.
– ഇടിമിന്നലുള്ള സമയത്ത്‌ ടെറസിലോ മറ്റ്‌ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷ കൊമ്പിലോ ഇരിക്കുന്നത്‌ അപകടകരമാണ്‌.
– വീടിനു പുറത്താണങ്കിൽ വൃക്ഷങ്ങളുടെ ചുവട്ടിൽ നിൽക്കരുത്‌.
– വാഹനത്തിനുള്ളിൽ ആണങ്കിൽ തുറസായ സ്ഥലത്ത്‌ നിർത്തി, ലോഹ ഭാഗങ്ങളിൽ സ്പർശിക്കാതെ ഇരിക്കണം.
– ഇടിമിന്നൽ ഉണ്ടാകുന്പോൾ ജലാശയത്തിൽ ഇറങ്ങുവാൻ പാടില്ല.
– പട്ടം പറത്തുവാൻ പാടില്ല.
– തുറസായ സ്ഥലത്താണെങ്കിൽ പാദങ്ങൾ ചേർത്തുവച്ച്‌ തല കാൽ മുട്ടുകൾക്ക്‌ ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട്‌ ഇരിക്കുക.
– ഇടിമിന്നലുള്ള സമയം പുറത്ത്‌ അയയിൽ കിടക്കുന്ന നനഞ്ഞ വസ്ത്രങ്ങൾ എടുക്കാതിരിക്കുക.
– ഇടിമിന്നലിൽനിന്ന് സുരക്ഷിതമാക്കാൻ കെട്ടിടങ്ങൾക്കു മുകളിൽ മിന്നൽ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സർജ്ജ്‌ പ്രോട്ടക്ടര്‍ ഘടിപ്പിക്കാം.
– മിന്നലിന്‍റെ ആഘാതത്താൽ പൊള്ളൽ ഏൽക്കുകയോ കാഴ്ച്ചയോ കേഴ്‌വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിക്കുകയോ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്‍റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസ്സിലാക്കണം. അതിനാൽ മിന്നലേറ്റ ആളിന്‌ പ്രഥമ ശുശ്രൂഷ നൽകുവാൻ മടിക്കരുത്‌. മിന്നൽ ഏറ്റാല്‍ ആദ്യ മുപ്പത്‌ സെക്കന്‍റ് സുരക്ഷക്കായിട്ടുള്ള സുവർണ നിമിഷങ്ങളാണ്‌.
– വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുമ്പോള്‍ തുറസായ സ്ഥലത്തെക്ക് പോകരുത്.