ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേൽ മാക്രോൺ ടെലിവിഷനിലൂടെ ദേശത്തെ അഭിസംബോധന ചെയ്യുന്ന അവസരത്തിലാണ് അഞ്ചുവർഷത്തിനുള്ളിൽ നോത്രദാം കൂടുതൽ മനോഹരമായി പുനർനിർമ്മിക്കുമെന്ന് അറിയിച്ചത്.
ചരിത്രത്തിലുടനീളം നമ്മൾ യുദ്ധങ്ങളിലും വിപ്ലവങ്ങളും കയ്യബദ്ധങ്ങളിലും കത്തിയെരിഞ്ഞു പോയ പട്ടണങ്ങളും തുറമുഖങ്ങളും ദേവാലയങ്ങളും പുനർനിർമ്മിച്ചിട്ടുണ്ട്. നമ്മൾ അവിനാശം എന്ന് കരുതുന്നത് കത്തിയെരിഞ്ഞേക്കാം, പക്ഷേ നമ്മുടെ ജീവിതകഥ ഇതുകൊണ്ട് അവസാനിക്കുന്നില്ല. അതിജീവിക്കാനായി വെല്ലുവിളികൾ നിരന്തരം നമ്മുടെ മുമ്പിലുണ്ട്. നോത്രദാമിലെ അഗ്നി ഓർമിപ്പിക്കുന്ന സത്യമിതാണ്.അദ്ദേഹം പ്രസ്താവിച്ചു.