ഈശോ അവന്റെ സന്നിധിയിലേക്ക് നമ്മെ ആകർഷിക്കുന്നത് തന്റെ കുരിശുമരണത്തിലൂടെയാണ് എന്ന് നോമ്പിന്റെ നാല്പത്തിയഞ്ചാം ദിനമായ ഇന്ന് അവിടുന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. കുരിശുകൾ മാറ്റി നിർത്തി ജീവിതം സന്തോഷത്തോടെ മുന്നോട്ടുനയിക്കുവാനുള്ള തത്രപാടിലാണ് നാം ഓരോരുത്തരും. ജീവിതം സന്തോഷപ്രദമാക്കാനുള്ളതെല്ലാം നാം നേടിയെടുക്കുകയും ചെയ്യാറുണ്ട്. എന്നാൽ ഈശോ നമ്മോട് പറയുന്നത് നിനക്ക് മഹത്വീകരണം ഉണ്ടാകണമെങ്കിൽ നീ കുരിശിൽ ഉയർത്തപ്പെടണം. അനുദിനം നമ്മുടെ ജീവിതത്തിൽ കുരിശിൽ ഉയർത്തപ്പെടുവാനുള്ള സാഹചര്യങ്ങളും അവസരങ്ങളും ഒത്തിരിയേറെ ഉണ്ടാകാറുണ്ട്. അവയോടുള്ള നമ്മുടെ മനോഭാവം ഏപ്രകാരമാണ്? അനുദിന ജീവിതത്തിലെ കുരിശുകൾ സന്തോഷത്തോടെ സ്വീകരിച്ച് ഭൂമിയില്‍നിന്ന് ഉയര്‍ത്തപ്പെട്ട് നമ്മുടെ ജീവിതം മറ്റുള്ളവർക്ക് ഒരു മാതൃകയാക്കി തീർക്കാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ