നോമ്പിന്റെ നാല്പത്തിനാലാം ദിനമായ ഇന്ന് ക്രൈസ്തവ ജീവിതം എപ്രകാരമാവണം എന്ന് വ്യക്തമായി ഈശോ നമ്മെ പഠിപ്പിക്കുന്നു. ക്രൈസ്തവനാണ് എന്ന് പറയുന്നവനല്ല മറിച്ച് അതനുസരിച്ച് ജീവിക്കുന്നവനാണ് ദൈവസന്നിധിയിൽ സ്വീകരിക്കപ്പെടുന്നു. ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നതുപോലെ ജീവിതത്തിൽ മിശിഹായ്ക്കുവേണ്ടി ത്യാഗങ്ങൾഏറ്റെടുത്ത് ക്രൈസ്തവജീവിതം നയിക്കുവാൻ നമുക്ക് സാധിക്കണം. ജീവിതം മിശിഹായ്ക്കുവേണ്ടി സമ്പൂർണ്ണമായി സമർപ്പിച്ച് ഫലങ്ങൾ പുറപ്പെടുവിക്കാൻ നമുക്ക് പരിശ്രമിക്കാം പ്രാർത്ഥിക്കാം.
സ്നേഹത്തോടെ
ജിജോ അച്ചൻ
“ഗോതമ്പുമണി നിലത്തുവീണ് അഴിയുന്നില്ലെങ്കില്‍ അത് അതേപടിയിരിക്കും. അഴിയുന്നെങ്കിലോ അതു വളരെ ഫലം പുറപ്പെടുവിക്കും.”(യോഹ.12:24) April 16
