മുംബൈ: കദിന ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. നാലാം നന്പർ ബാറ്റ്സ്മാനായി ടീമിലെത്തുമെന്ന് കരുതിയിരുന്ന അന്പാട്ടി റായിഡുവിന് സ്ഥാനം ലഭിച്ചില്ല. ദിനേശ് കാർത്തിക്കും കെ.എൽ.രാഹുലും ടീമിലുണ്ട്. സമീപഭാവിയിൽ ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയ യുവ വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിലില്ല. വിരാട് കോഹ്‌ലി നയിക്കുന്ന ടീമിൽ മൂന്ന് പേസർമാരും മൂന്ന് സ്പിന്നർമാരും രണ്ടു ഓൾറൗണ്ടർമാരും ഉൾപ്പെട്ടിട്ടുണ്ട്.